‘ദേവസ്വം ബോർഡ് അദ്ധ്യക്ഷസ്ഥാനം പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന് നൽകണം: ചരിത്രം തിരുത്താൻ വിഡി സതീശൻ സർക്കാർ തയ്യാറാകണം’

കൊടിക്കുന്നിൽ സുരേഷ് എംപി
തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെ നിയമിക്കണമെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. എല്ലാ കാലത്തും ദേവസ്വം ബോർഡ് നിയമനം നടക്കുമ്പോൾ ഉയരുന്നതാണ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ദളിത് പ്രാതിനിധ്യം. എന്നാൽ രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം പരിഗണിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.
അയ്യങ്കാളി ജയന്തി ദിനത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരന്റെ സാന്നിദ്ധ്യത്തിലായിരുന്നു എംപിയുടെ ആവശ്യം. അതേസമയം, കൊടിക്കുന്നിലിന്റെ ആവശ്യം തള്ളാൻ സർക്കാരിന് കഴിയില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു. അഞ്ച് ദേവസ്വം ബോർഡുകളുണ്ട്. അതിൽ ഒന്നിലെങ്കിലും ഒരു ടേം അദ്ധ്യക്ഷസ്ഥാനം പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. അത് ആരുടെയും ഔദാര്യമല്ല മറിച്ച് അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാത്തിലും മാറ്രങ്ങൾ വരുത്താൻ ശ്രമിക്കുന്ന പുതുയുഗം ലക്ഷ്യമിടുന്ന വി ഡി സതീസൻ സർക്കാർ തീർച്ചയായും ചരിത്രം തിരുത്തിയെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിലെ മുതിർന്ന നേതാവായ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ആവശ്യം സർക്കാരിന് തള്ളിക്കളയാനാകില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു.
English Summary
Kodikunnil Suresh MP urged the appointment of Scheduled Caste and Scheduled Tribe individuals as chairpersons of Kerala Devaswom Boards. During Ayyankali Jayanti, he criticized political parties for overlooking Dalit representation and proposed allocating at least one board’s chairpersonship for a term. Devaswom Minister K. Muraleedharan stated the government could not dismiss Suresh’s demand.
RELATED TOPICS: DEVASWOM BOARD CHAIRMAN, SC ST REPRESENTATION, VDSATHEESAN, KODIKKUNNIL SURESH MP, K MURALEEDHARAN
Read News ⏭️


