HEALTH

ചിക്കൻ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ ഭാഗങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണികിട്ടും


പ്രതീകാത്മക ചിത്രം

ചിക്കൻ വിഭവങ്ങൾ ഇഷ്ടമല്ലാത്തവർ വളരെ കുറവാണ്. ഷവർമ്മ, ഷവായി, ഫ്രൈ എന്നിങ്ങനെ പോകുന്നു ചിക്കന്റെ ലിസ്റ്റ്. എന്നാൽ ചിക്കൻ ദിവസവും കഴിക്കുന്നത് നല്ലതാണോ, ചിക്കന്റെ എല്ലാ ഭാഗങ്ങളും കഴിക്കാമോ? ഇതെല്ലാമാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങൾ. ചിക്കൻ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ?.

ചിക്കൻ പാകം ചെയ്യുമ്പോൾ അതിന്റെ തൊലി ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കന്റെ തൊലിയിൽ ധാരാളമായി കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് കൂട്ടാൻ കാരണമാകും. ചിക്കന്റെ സ്കിൻ കഴിക്കാൻ പാടില്ല എന്നല്ല. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത് ഒഴിവാക്കുന്നതാണ് നല്ലത്.

കോഴിയുടെ ശ്വാസകോശത്തിൽ കാണപ്പെടുന്ന ചില തരം സൂക്ഷ്മജീവികളും പരാന്നഭോജികളും ഉയർന്ന ചൂടിൽ പാചകം ചെയ്താലും നശിക്കില്ലെന്നാണ് റിപ്പോർട്ട്. അതിനാൽ ആ ഭാഗം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മിക്കവാറും ഭക്ഷണപദാർത്ഥങ്ങളിലും ഇവ ഉപയോഗിക്കാറില്ലെങ്കിലും ചില പരമ്പരാഗത ഡിഷുകളിൽ കൂടുതൽ രുചിക്കായി ഇവ ഉപയോഗിക്കാറുണ്ട്.

ചിക്കന്റെ ഏത് ഭാഗം കഴിച്ചാലും അത് പൂർണമായും വെന്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ശരിയായി വേവാത്ത പച്ച ചിക്കനിൽ ‘സാൽമൊണെല്ല’,’കാംപിലോബ്ക്ടർ’ തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇവ ആരോഗ്യപ്രശ്നങ്ങൾ കാരണമാകാം. ചിക്കന്റെ ഉള്ളിലെ താപനില കുറഞ്ഞത് 74 ഡിഗ്രി സെൽഷ്യസ് എങ്കിലും എത്തുന്നത് വരെ പാകം ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്.

കോഴിയുടെ കുടൽ പോലുള്ള ആന്തരിക അവയവങ്ങൾ വളരെ സൂക്ഷ്മമായി വേണം വൃത്തിയാക്കാൻ. ഇല്ലെങ്കിൽ അവയിൽ അവശേഷിക്കുന്ന മാലിന്യങ്ങളും ബാക്ടീരിയകളും ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.

English Summary

Chicken is a popular food, but certain precautions are essential when preparing and eating it. Removing the skin can help reduce fat intake, especially for those trying to lose weight. Chicken lungs are best avoided, while internal organs such as intestines must be cleaned thoroughly.
RELATED TOPICS: CHICKEN HEALTH RISKS, CHICKEN PARTS TO AVOID, CHICKEN COOKING SAFETY, SALMONELLA BACTERIA, CAMPYLOBACTER BACTERIA


Travel ⏭️

Back to top button