NEWS
വോട്ടർ പട്ടിക പരിഷ്കരിച്ചു; ബാക്കിയായത് ഒരു വോട്ടർ മാത്രം!

ന്യൂഡൽഹി ∙ എസ്ഐആർ (സമഗ്ര വോട്ടർപട്ടിക പരിഷ്കരണം) കരടുപട്ടിക വന്നതിനു പിന്നാലെ, ഡൽഹി ചാന്ദ്നി ചൗക്ക് മണ്ഡലത്തിലെ ബൂത്തിൽ ഇനി ഒരേയൊരു വോട്ടർ മാത്രം! സ്ഐആറിനു മുൻപ് 729 വോട്ടർമാരുള്ള ബൂത്തിലെ മഹന്ത് കാഞ്ചൻ ഗിരി (34) ഒഴികെ 728 പേരെയും നീക്കി. കയ്യേറ്റത്തിന്റെ പേരിൽ കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയ സ്ഥലമാണിത്. ഇതിൽ ഭൂരിഭാഗം പേരും ഈ ഭാഗത്തു തന്നെ താൽക്കാലികമായ വീടുകൾ കെട്ടി താമസിക്കുന്നുണ്ടെന്നും അഞ്ഞൂറോളം പേർ എസ്ഐആർ ഫോമുകൾ നൽകിയെങ്കിലും ഒരെണ്ണം മാത്രമാണു സ്വീകരിച്ചതെന്നും വോട്ടർ അധികാർ മഞ്ച് എന്ന സംഘടന പറഞ്ഞു. റേഷൻ കാർഡും മറ്റു രേഖകളുമുണ്ട്. വീടുകളില്ലാതെ നിരത്തിൽ കഴിയുന്നവർക്കു പോലും നിയമമനുസരിച്ച് വോട്ടവകാശമുണ്ട്.
Fashion ⏭️


