NEWS

ഹൃതിക് റോഷൻ ജിം-ഫിറ്റ്നസ് കമ്പനിയിലെ ഓഹരി വിൽക്കും; കൾട്ട്.ഫിറ്റ് ഐപിഒ ഉടൻ, ലക്ഷ്യം 4000 കോടി


ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷൻ ഫിറ്റ്നെസ്/വെൽ‌നെസ് കമ്പനിയായ കൾട്ട്.ഫിറ്റിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നു. കൾട്ട്.ഫിറ്റിന്റെ പ്രാരംഭ ഓഹരി വിൽപനയിൽ‌ (ഐപിഒ) ഹൃതിക് റോഷൻ 6.33 കോടി ഓഹരികൾ വിൽക്കും. ഐപിഒ സംഘടിപ്പിക്കാനുള്ള അപേക്ഷ (ഡിആർഎച്ച്പി) ഇന്ത്യൻ‌ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) കൾട്ട്.ഫിറ്റ് സമർപ്പിച്ചു. ഇതിലാണ് ഹൃതിക് റോഷനും ഓഹരി വിൽക്കുമെന്ന വിവരമുള്ളത്.അതായത്, ഐപിഒയ്ക്ക് ശേഷവും കമ്പനിയുടെ ഓഹരിയുടമകളിൽ ഒരാളായും ബ്രാൻഡ് അംബാസഡർ എന്ന നിലയിലും ഹൃതിക് റോഷൻ തുടരും. 


Source link

Back to top button