NEWS

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തു; ഉദ്യോഗസ്ഥർ പ്രതികൾ


തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ഐജി അജീതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി പ്രാഥമിക അന്വേഷണം നടത്തി പിഴവുണ്ടായി എന്ന് വ്യക്തമായതിനു ശേഷമാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുളള പരീക്ഷയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി അന്വേഷിച്ചതിലാണ് ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തിയിരിക്കുന്നത്. നിലവിലുള്ള എഫ്‌ഐആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. പിഎസ്‌സി ഉദ്യോഗസ്ഥര്‍ എന്നാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി വരും ദിവസങ്ങളില്‍ എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ ദിവസങ്ങളില്‍ പിഎസ്‌സി ആസ്ഥാനത്ത് എത്തിയ എസ്‌ഐടി സംഘം രേഖകള്‍ വിശദമായി പരിശോധിക്കുകയും ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 


Fashion ⏭️

Back to top button