NEWS
‘ഇ.ഡി അന്വേഷണം പാർട്ടിക്കെതിരായ ആക്രമണം; സിപിഎമ്മിലെ ദൗർബല്യങ്ങൾ തിരുത്തും’

കോഴിക്കോട് ∙ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പാർട്ടിക്കെതിരായ കടന്നാക്രമണം തന്നെയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിക്ക് എതിരായ വിമർശനങ്ങൾ വിശാല സംസ്ഥാന സമിതിയിൽ ചർച്ച ചെയ്ത് പോരായ്മകൾ പരിഹരിക്കും. ഭൂരിപക്ഷ–ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ നേരിടണമെന്നും എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സ്വയംവിമർശനാത്മകമായും സംഘടനാപരമായും വേണ്ട തിരുത്തലുകൾ വരുത്തി പാർട്ടി മുന്നോട്ടുപോകും. തിരുത്തൽ വരുത്തേണ്ടവരെല്ലാം തിരുത്തണം. തിരുത്തിയോ എന്നത് മൂന്നു മാസം കൂടുമ്പോൾ വിലയിരുത്തും. കണ്ടെത്തിയ ദൗർബല്യങ്ങൾ തിരുത്തും. എന്തെല്ലാം തിരുത്തലുകളെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. പാർട്ടി വിദ്യാഭ്യാസം ശക്തിപ്പെടണം.വിശാല സമിതിയെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. കരട് റിപ്പോർട്ടിലെ തിരുത്തൽ സ്വാഭാവികമാണ്. വിശാല സംസ്ഥാന സമിതിക്കു മുന്നോടിയായുള്ള സംസ്ഥാന സമിതി ഏകകണ്ഠമായാണ് റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാകും എന്നതും പാർട്ടി പ്രവർത്തനം എങ്ങനെ സംഘടിപ്പിക്കണം എന്നതുമാണ് വിശാല സംസ്ഥാന സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
Fashion ⏭️

