സംസ്ഥാന സ്കൂൾ കായികമേള: തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻഷിപ്പ്, അത്ലറ്റിക്സിൽ മലപ്പുറം കിരീടം

കോഴിക്കോട്∙ സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ജില്ലയ്ക്ക് മിന്നുന്ന വിജയം. മൊത്തം 2010.3 പോയിന്റുകൾ അടിച്ചെടുത്താണ് തലസ്ഥാനം ഓവറോൾ കിരീടം സ്വന്തമാക്കിയത്. ഇതിൽ 227 സ്വർണവും 160 വെള്ളിയും 171 വെങ്കലവും ഉൾപ്പെടുന്നു. വിവിധ ഗെയിംസ് ഇനങ്ങളിൽ 1310 പോയിന്റുകൾ നേടിയും തിരുവനന്തപുരം തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. അക്വാട്ടിക്സ് വിഭാഗത്തിൽ 606 പോയിന്റും അത്ലറ്റിക്സിൽ 94.3 പോയിന്റുമാണ് തിരുവനന്തപുരം സ്വന്തമാക്കിയത്.
മൊത്തം 959 പോയിന്റുകൾ കരസ്ഥമാക്കിയ തൃശൂർ ജില്ല പട്ടികയിൽ രണ്ടാം സ്ഥാനം നിലനിർത്തി. 82 സ്വർണവും 84 വെള്ളിയും 116 വെങ്കലവുമാണ് തൃശൂരിന്റെ സമ്പാദ്യം. ഓവറോൾ പോയിന്റ് നിലയിൽ മലപ്പുറം ജില്ല മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അതേസമയം, അത്ലറ്റിക്സ് വിഭാഗത്തിൽ മലപ്പുറമാണ് ഒന്നാമതെത്തിയത്. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവുമാണ് മലപ്പുറം അത്ലറ്റിക്സിൽ നേടിയത്. 14 സ്വർണവും 18 വെള്ളിയും 16 വെങ്കലവുമായി പാലക്കാട് രണ്ടാമതെത്തിയപ്പോൾ, 99 പോയിന്റുകളോടെ ആലപ്പുഴ മൂന്നാം സ്ഥാനത്തെത്തി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ




