NEWS

സിംഗപ്പൂരിൽ മദ്യലഹരിയിൽ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യക്കാരിക്ക് കോടതി ശിക്ഷ വിധിച്ചു

സിംഗപ്പൂരിലെ ഒരു റൂഫ്‌ടോപ് ബാറിൽ വെച്ച് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ ഇന്ത്യൻ വംശജയായ യുവതിക്ക് 2,500 സിംഗപ്പൂർ ഡോളർ (ഏകദേശം 1.7 ലക്ഷം രൂപ) പിഴശിക്ഷ വിധിച്ചു. സോണിക് അർച്ചന സുശീൽ എന്ന 32 വയസ്സുകാരിയാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതിയുടെ നടപടി നേരിട്ടത്. മദ്യലഹരിയിലായിരുന്ന പ്രതി, ബാറിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റം കോടതിയിൽ സമ്മതിച്ചിരുന്നു.

മാർച്ച് 14 പുലർച്ചെ മറീന ബേ സാൻഡ്സിലെ റൂഫ്‌ടോപ് ബാറിലായിരുന്നു ഈ അനിഷ്ട സംഭവം അരങ്ങേറിയത്. മാർച്ച് 13-ന് രാത്രി 11 മണിയോടെ സുഹൃത്തുക്കൾക്കൊപ്പമാണ് സോണിക് ഇവിടെയെത്തിയത്. ഇതിനു മുൻപ് വീട്ടിൽ വെച്ച് മദ്യം കഴിച്ചിരുന്ന ഇവർ, ബാറിലെത്തിയ ശേഷവും മദ്യപിക്കുകയും ആഘോഷങ്ങളിൽ മുഴുകുകയും ചെയ്തിരുന്നു.

ഈ സംഭവത്തെ തുടർന്ന് തന്റെ ജോലി നഷ്ടമായെന്നും, ഏകദേശം ആറു മാസത്തെ വരുമാനമായ 18,000 സിംഗപ്പൂർ ഡോളറിന്റെ സാമ്പത്തിക ബാധ്യത തനിക്കുണ്ടായെന്നും ചൂണ്ടിക്കാട്ടി ഇരയായ ജീവനക്കാരി കോടതിയിൽ അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തന്റെ തുടർവിദ്യാഭ്യാസത്തിനും ദൈനംദിന ജീവിതച്ചെലവുകൾക്കുമായി മാറ്റിവെച്ചിരുന്ന തുകയാണിതെന്നും അവർ ബോധിപ്പിച്ചു.

Fashion ⏭️

Back to top button