പാച്ചല്ലൂർ പുരസ്കാരം: കൃതികൾ ക്ഷണിക്കുന്നു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രമുഖ സാംസ്കാരിക-മാധ്യമ പ്രവർത്തകനായിരുന്ന പാച്ചല്ലൂർ സുകുമാരന്റെ സ്മരണാർത്ഥം പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾക്കായി അപേക്ഷകളും നാമനിർദ്ദേശങ്ങളും ക്ഷണിക്കുന്നു. സാംസ്കാരികം, രാഷ്ട്രീയം, സാഹിത്യം തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെയാണ് സമഗ്ര സംഭാവന പുരസ്കാരം നൽകി ആദരിക്കുന്നത്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം. ഇതിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ല.
കൂടാതെ, കഥ, കവിത, നോവൽ എന്നീ വിഭാഗങ്ങളിലെ മികച്ച രചനകൾക്കും പുരസ്കാരം നൽകുന്നുണ്ട്. 35 വയസ്സിൽ താഴെയുള്ളവർക്ക് മാത്രമേ ഈ സാഹിത്യ പുരസ്കാരത്തിനായി അപേക്ഷിക്കാൻ അർഹതയുള്ളൂ. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിനായി വായനക്കാർക്കും പ്രസാധകർക്കും യോഗ്യരായവരെ നിർദ്ദേശിക്കാവുന്നതാണ്.
താല്പര്യമുള്ളവർ നവംബർ 30-നകം നാമനിർദ്ദേശങ്ങളും കൃതികളും ‘സെക്രട്ടറി, പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ്, ആനയറ പി.ഒ, തിരുവനന്തപുരം – 695029’ എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ഡോ. എം.ആർ. തമ്പാൻ, കെ. ജയകുമാർ, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖരാണ് മുൻവർഷങ്ങളിൽ ഈ പുരസ്കാരം ഏറ്റുവാങ്ങിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497 27 2622.




