NEWS

‘ഞങ്ങൾ നോക്കി വച്ചിട്ടുണ്ട്’; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്


പത്തനംതിട്ട∙ അർജുൻ ആയങ്കിക്കായുള്ള തിരച്ചിലിൽ അർധരാത്രി മല്ലപ്പള്ളി കാട്ടാമലയിലെ വീടുകളിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു. പൊലീസ് തിരച്ചിലിൽ പ്രതിഷേധിച്ച് സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്‌വായ്പൂര് പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.‘‘വീടുകളിൽ കയറിയ പൊലീസുകാരെ ഞങ്ങൾ നോക്കി വച്ചിട്ടുണ്ട്. അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട്. ആ രീതിയിലേക്കു ഞങ്ങളെ ചിന്തിപ്പിക്കരുത്. ഏതെങ്കിലും എരപ്പാളികൾ പറയുന്നതു കേട്ടു പാവപ്പെട്ടവന്റെ വീടു കയറിയാൽ പൊലീസുകാർ വന്നതുപോലെ പോകില്ല. ആ രീതിയിൽ ഞങ്ങൾ പ്രതികരിക്കും’’ – കെ.പി.ഉദയഭാനു പ്രസംഗിച്ചു. പൊലീസ് ചൂട്ട് പോലെയാണെന്നും വഴിയാത്രക്കാരനു കിട്ടിയാൽ അതു വഴിതെളിക്കും, ഭ്രാന്തനു കിട്ടിയാൽ നാട് കത്തിക്കുമെന്നും സിപിഎം നേതാവ് പരിഹസിച്ചു.


Fashion ⏭️

Back to top button