NEWS
മദ്യപിച്ചെത്തി, ഗതാഗത തടസ്സമുണ്ടാക്കി; എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഎം ജനപ്രതിനിധി

കൊല്ലം∙ ആര്യങ്കാവില്‍ എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി. ആര്യങ്കാവ് പഞ്ചായത്ത് അംഗം മനു മത്തായിയാണ് മദ്യപിച്ചെത്തി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ആര്യങ്കാവ് ചെക്പോസ്റ്റിലായിരുന്നു സംഭവം. പഞ്ചായത്ത് അംഗം സഞ്ചരിച്ചിരുന്ന വാഹനം നടുറോഡിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലും നിർത്തിയിട്ടിരുന്നു. ഇത് ചോദ്യം ചെയ്യുകയും വാഹനം മാറ്റിയിടാൻ ആവശ്യപ്പെടുകയും ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. വാഹനം മാറ്റാൻ ആവശ്യപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരോട് പഞ്ചായത്ത് അംഗം കയർത്തു സംസാരിച്ചു. മദ്യലഹരിയിലായിരുന്ന ഇയാൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തു.
Fashion ⏭️


