NEWS

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; നടപടി മെറ്റയ്ക്ക് കത്തയച്ചതിനു പിന്നാലെ


തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽനിന്നു നീക്കംചെയ്ത പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു. പോസ്റ്റുകൾ നീക്കംചെയ്തതിനെതിരെ മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫിസ് കത്തയച്ചതിനു പിന്നാലെയാണിത്. പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും ഉള്ളടക്കം നീക്കംചെയ്തതിന്റെ കാരണം ഐടി നിയമപ്രകാരം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.ഇത്തരം നടപടികൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഐടി മന്ത്രാലയം ഇടപെടണമെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു.കേൽക്കർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ആശാ വർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപനം, നബിദിന ആശംസ എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണു കഴിഞ്ഞ ദിവസം മെറ്റ നീക്കംചെയ്തത്.


Fashion ⏭️

Back to top button