NEWS

ഓച്ചി​റ ശങ്കരൻകുട്ടി പുരസ്കാരം ഡോ. ചേരാവള്ളി​ ശശിയ്​ക്ക്

ആലപ്പുഴ: നവോത്ഥാന നർത്തകൻ ഓച്ചി​റ ശങ്കരൻകുട്ടി​യുടെ ജന്മശതാബ്ദി​ സാഹി​ത്യ പുരസ്കാരം ഡോ. ചേരാവള്ളി​ ശശിയ്​ക്ക്‌. 33,333 രൂപയും ഫലകവും പ്രശസ്തി​ പത്രവും അടങ്ങുന്ന പുരസ്കാരം 19ന് ഫൗണ്ടേഷൻ വേദി​യി​ൽ മുൻ ചീഫ് സെക്രട്ടറിയും ദേവസ്വം ബോർഡ് പ്രസിഡന്റ്

ഡോ.കെ. ജയകുമാർ സമ്മാനി​ക്കുമെന്ന് ഫൗണ്ടേഷൻ അഡ്മി​നി​സ്ട്രേറ്റർ ചന്ദ്രമോഹൻ അറി​യി​ച്ചു. അരനൂറ്റാണ്ടിലേറെയായി സാഹിത്യരംഗത്തുള്ള ഡോ. ശശി​യുടെ സമഗ്ര സാഹി​ത്യ സംഭാവനകൾ മാനി​ച്ചാണ് പുരസ്കാരം. 50ൽ അധി​കം ഗ്രന്ഥങ്ങൾ രചി​ച്ചി​ട്ടുള്ള ഡോ. ചേരവള്ളി​ ശശി കോട്ടയം സി​.എം.എസ് കോളേജി​ലെ റി​ട്ട. പ്രൊഫസറാണ്.

Read News ⏭️

Back to top button