NEWS

ആ‌ർ.ചന്ദ്രശേഖരൻ രാജി വയ്ക്കണം: ഐ.എൻ.ടി.യു.സി

തിരുവനന്തപുരം: കശുഅണ്ടി അഴിമതിക്കേസിൽ പ്രതിയായ കെ.എ.രതീഷ് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് സെക്രട്ടറി പദവി രാജിവച്ച സാഹചര്യത്തിൽ കൂട്ടുപ്രതിയും ഐ.എൻ.ടി.യു.സി പ്രസിഡന്റുമായ ആർ.ചന്ദ്രശേഖരൻ സ്വമേധയാ രാജിവച്ച് ഒഴിയണമെന്ന് ഐ.എൻ.ടി.യുസി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ ആർ.എ.പരമേശ്വരൻ ആവശ്യപ്പെട്ടു. ജനറൽ കൺവീനർ മനോജ് ചീങ്ങന്നൂർ, ട്രഷറർ വർഗീസ് ജോസഫ്, കോർഡിനേറ്റർ പി.സുധാകരൻ, വൈസ് പ്രസിഡന്റ് ചാല സുധാകരൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Read News ⏭️

Back to top button