NEWS

മോദി–പുട്ടിൻ‍ കൂടിക്കാഴ്ച: തിരുക്കുറൽ സമ്മാനം; ചർച്ചയ്ക്കുശേഷം ഒരു കാറിൽ മടക്കം


ന്യൂഡൽഹി∙ നാളെയും മറ്റന്നാളുമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും കൂടിക്കാഴ്ച നടത്തി. തിരുവള്ളുവർ രചിച്ച തിരുക്കുറലിന്റെ റഷ്യൻ പരിഭാഷ പ്രധാനമന്ത്രി പുട്ടിനു സമ്മാനിച്ചു. ചർച്ചയ്ക്കുശേഷം ഒരു കാറിലാണ് ഇരുവരും മടങ്ങിയത്. ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഇന്നു ബ്രിക്‌സ് ബിസിനസ് ഫോറം.സാമ്പത്തിക പങ്കാളിത്തത്തിന്റെ സാധ്യതകളിൽ ഊന്നിയാണ് ഇന്ത്യ-റഷ്യ ചർച്ചകൾ പുരോഗമിക്കുന്നത്. 2030ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം. കൂടുതൽ റഷ്യൻ നിക്ഷേപവും ഇന്ത്യൻ ഉൽപന്നങ്ങൾക്ക് റഷ്യൻ വിപണിയിലേക്കുള്ള പ്രവേശനവും ഇന്ത്യ ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളിലെയും കമ്പനികൾ തമ്മിൽ വ്യവസായ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളുമുണ്ടാകും. ഊർജമേഖലയിലും വ്യാപാര ഇടപാടുകളിലും നിലവിലുള്ള വെല്ലുവിളികൾക്കു പരിഹാരം കാണാനുള്ള തീരുമാനങ്ങൾ സമ്മേളനത്തിൽ ഉണ്ടാകുമെന്ന് സൂചനയുണ്ട്. പൊതുവായ കറൻസി, പ്രാദേശിക കറൻസികളുടെ കൂടുതൽ ഉപയോഗം എന്നിവയെല്ലാം ചർച്ചയാകുമെന്നാണു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളിൽനിന്നുള്ള വിവരം. 12നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കൾക്കു വിരുന്ന് ഒരുക്കിയിട്ടുണ്ട്.


Fashion ⏭️

Back to top button