NEWS
അരുണാചലില്‍ മിന്നൽ പ്രളയം: 4 മരണം; സൈനിക ഷെൽട്ടർ ഒലിച്ചുപോയി, 5 പേരെ കാണാതായി

ഇറ്റാനഗർ∙ അരുണാചൽ പ്രദേശിലെ ദിബാംഗ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നല്‍ പ്രളയത്തിൽ സൈനിക ഷെൽട്ടറുകൾ ഒലിച്ചുപോയി. അപകടത്തിൽ 5 സൈനികരെ കാണാതായി. 2 സൈനിക ഷെൽട്ടറുകളാണ് ഒലിച്ചുപോയത്. സൈനിക ഷെൽട്ടറിലുണ്ടായിരുന്ന 7 സൈനികരാണ് അപകടത്തിൽപെട്ടത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഉടനടി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും മോശം കാലാവസ്ഥയും വെള്ളപ്പൊക്കവും രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്. പ്രദേശത്ത് കുടുങ്ങിയവ മറ്റുള്ളവരെ കണ്ടെത്താനും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
Fashion ⏭️


