NEWS

മന്ത്രിസഭാ യോഗത്തിനുശേഷമുള്ള വാർത്താ സമ്മേളനം ഒഴിവാക്കി മുഖ്യമന്ത്രി


തിരുവനന്തപുരം∙ മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനങ്ങള്‍ വിവരിക്കാന്‍ നടത്താറുള്ള വാര്‍ത്താസമ്മേളനം ഒഴിവാക്കി മുഖ്യമന്ത്രി വി.ഡി.സതീശന്‍. വൈകിട്ടു 4 മണിക്കായിരുന്നു മന്ത്രിസഭാ യോഗം. അതിനു ശേഷം അഞ്ചരയോടെ ഡിസിസി ഓഫിസ് സന്ദര്‍ശനവും തുടര്‍ന്ന് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവര്‍ സമാപനവുമാണ് നിശ്ചയിച്ചിരുന്നത്. വാര്‍ത്താസമ്മേളനം സംബന്ധിച്ച് പതിവായി നല്‍കാറുള്ള അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫിസ് മാധ്യമങ്ങള്‍ക്കു നല്‍കിയിരുന്നില്ല.മുന്‍പ് ഒരിക്കല്‍ വൈകിട്ട് മന്ത്രിസഭായോഗത്തിനു പിന്നാലെ അറിയിപ്പ് നല്‍കിയതിനു ശേഷം തിരക്കു മൂലം വാര്‍ത്താസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ ചാര്‍ട്ടേഡ് വിമാനയാത്രയുടെ സ്‌പോണ്‍സറുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന്, ഇടുക്കിയില്‍ പരിപാടിക്ക് എത്തിയപ്പോള്‍ മാധ്യമങ്ങള്‍ ചോദ്യങ്ങളുമായി എത്തിയപ്പോള്‍ കാണാനില്ലെന്നും മാറിനില്‍ക്കാനും മുഖ്യമന്ത്രി പറഞ്ഞതു ചര്‍ച്ചയായിരുന്നു.


Fashion ⏭️

Back to top button