ഡിസിസി ഓഫീസ് ആക്രമണം; പ്രതികളെ തിരിച്ചറിഞ്ഞു, കുറ്റവാളികൾക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി

ഡിസിസി ഓഫീസിന് നേരെ നടന്ന ആക്രമണം
തിരുവനന്തപുരം : തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമണക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. അഡ്വ. പ്രദീപ്, ശ്രീലാൽ എന്നിവരാണ് ഓഫീസ് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ബി.ജെ.പി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഡി.സി.സി ഓഫീസാക്രമണം. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനാണ്. കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് – ബി.ജെ.പി ഓഫീസ് ഏറ്റുമുട്ടലിനിടെയാണ് തലസ്ഥാനത്ത് ഡി.സി.സി ഓഫീസിനും ആനാവൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേർക്കും ആക്രമണം ഉണ്ടായത്.
അതേസമയം കുറ്റവാളികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ച കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഡി.സി.സി ഓഫീസിലേക്ക് കല്ലേറ് നടത്തുകയും ആനാവൂർ മണ്ഡലം കമ്മിറ്റ് ഓഫീസിന് തീയിടുകയും ചെയ്ത ക്രിമിനലുകളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ആനാവൂരിലെ മണ്ഡലം കമ്മിറ്റി ഓഫീസ് തീയിട്ട കേസിൽ ബി.ജെ,.പി പ്രവർത്തകനാണ് പിടിയിലായത്. നാട്ടിലെ ക്രമസമാധാനം തകർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല. കേരളീയ പൊതുസമൂഹം ഒരുകാലത്തും ഇത്തരം രാഷ്ട്രീയ അതിക്രമങ്ങളെ അംഗീകരിക്കില്ല. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED TOPICS: DCC OFFICE ATTACK, CONGRESS, BJP, BLACK FLAG PROTEST, VD SATHEESHAN
Read News ⏭️




