NEWS

അരൂർ–തുറവൂർ ഉയരപ്പാത: അവസാന സ്ലാബിന്റെ കോൺക്രീറ്റിങ് തിങ്കൾ മുതൽ; ഗതാഗത നിയന്ത്രണം


തുറവൂർ ∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണം അവസാന സ്ലാബിന്റെ കോൺക്രീറ്റിങ് നാളെ മുതൽ 16 വരെ നടക്കും. അരൂർ ശ്രീനാരായണ നഗറിന് സമീപം 26, 28 പില്ലറുകളുടെ അവസാന സ്ലാബ് കോൺക്രീറ്റിങ് ജോലികളാണ് നാളെ ആരംഭിക്കുന്നത്. എകദേശം 3 ദിവസം കൊണ്ട് പൂർത്തിയാക്കും. കോൺക്രീറ്റിങ് ജോലികൾ നടക്കുന്ന സമയത്ത് ഗതാഗത നിയന്ത്രണമേർപ്പെടുത്തും.ശ്രീനാരായണ നഗറിനു സമീപം 24, 25, 26 നമ്പർ തൂണുകൾക്കു മുകളിൽ സ്‌ഥാപിച്ച കോൺക്രീറ്റ് ഗർഡറുകളിൽ പാത കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. ജോലിയുടെ ഭാഗമായി ദേശീയപാതയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. 70 മീറ്റർ ഭാഗത്താണ് സ്ലാബ് കാസ്‌റ്റിങ് ജോലികൾ ഇന്നു രാവിലെ മുതൽ നടക്കുന്നത്. ഈ ഭാഗം പൂർത്തിയായാൽ ഉയരപ്പാതയുടെ കോൺക്രീറ്റിങ് പൂർണമാകും. കോൺക്രീറ്റിങ് സമയത്ത് ദേശീയപാതയിൽ ഗതാഗതം ഒറ്റവരിയായി നിയന്ത്രിക്കും.


Fashion ⏭️

Back to top button