NEWS
ഈ വർഷത്തെ വള്ളസദ്യ ബുക്കിങ് 10ന് അവസാനിപ്പിക്കും

ആറന്മുള ∙ പാർഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വള്ളസദ്യ ബുക്കിങ് 10ന് അവസാനിപ്പിക്കും. അടുത്ത 3 ദിവസം കൂടി വള്ളസദ്യ ബുക്കിങ് നടത്തുന്നതിന് അവസരമുണ്ട്. 16 വരെയാണ് വള്ളസദ്യ. 575 വള്ളസദ്യകൾ ഇതിനോടകം ബുക്ക് ചെയ്തിട്ടുണ്ട്. ഇതിൽ 456 വള്ളസദ്യകൾ നടന്നു. 18 വള്ളസദ്യകൾ അടുത്ത വർഷത്തേക്കു മാറ്റി. 16 കരാറുകാർ ആണ് ഇതുവരെ നടന്ന വള്ളസദ്യകൾ പാചകം ചെയ്തു വിതരണം ചെയ്തത്.സമാപന ദിവസമായ 16നു നടക്കുന്ന ചടങ്ങുകൾ മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്കു ചടങ്ങുകൾ തുടങ്ങും. വള്ളസദ്യ കഴിഞ്ഞു 2.30നു ക്ഷേത്രസന്നിധിയിൽ പറ തളിച്ച ശേഷം കരക്കാർ പള്ളിയോടത്തിൽ മടങ്ങും. പള്ളിയോടങ്ങൾ വള്ളപ്പുരയിൽ കയറ്റി വയ്ക്കും. ഇനിയുള്ള ദിവസങ്ങളിൽ വള്ളസദ്യകൾ കുറ്റമറ്റ രീതിയിൽ നടത്തുന്നതിനുപള്ളിയോട സേവാസംഘം പ്രത്യേക മുൻകരുതൽ ചെയ്തിട്ടുണ്ട്. സമാപന ദിവസം പള്ളിയോടങ്ങളുടെ പ്രകടനം കാണുന്നതിനു അവസരം ഉണ്ടാകും.
Fashion ⏭️


