NEWS
രമേശ് പിഷാരടിയെ തടയണം, അൻസിബയെ കക്ഷി ചേർക്കരുത്; കോടതിയെ സമീപിച്ച് നടി ശ്വേത മേനോൻ

കൊച്ചി ∙ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട അഡ്ഹോക് കമ്മിറ്റി രൂപീകരണത്തിനെതിരെ നൽകിയ ഹർജിയിൽ കക്ഷി ചേരാനുള്ള നടി അൻസിബ ഹസന്റെ ആവശ്യത്തിനെതിരെ നടി ശ്വേത മേനോൻ. കേസിലെ നടപടികൾ നീട്ടിക്കൊണ്ടു പോകുന്നതിനും വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതിനുമാണ് അൻസിബ കക്ഷി ചേരാൻ ശ്രമിക്കുന്നതെന്ന് എറണാകുളം രണ്ടാം അഡീഷണൽ മുൻസിഫ് കോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിൽ ശ്വേത ആരോപിച്ചു. 2025-2028 കാലയളവിലേക്ക് ‘അമ്മ’യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തന്റെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതിൽ നിന്നും രമേശ് പിഷാരടിയെ തടയണമെന്നും 2026 ജൂൺ 21ന് രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത മേനോൻ കോടതിയെ സമീപിച്ചത്. താൻ അഡ്ഹോക് കമ്മിറ്റിയുടെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിഞ്ഞെന്നും ഈ സാഹചര്യത്തിൽ കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പിഷാരടി കഴിഞ്ഞ ദിവസം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
Fashion ⏭️


