NEWS

ഇമിഗ്രേഷൻ പരിശോധനയില്ലാതെ 3 ഇറ്റാലിയൻ പൗരന്മാർ ഡൽഹി വിട്ടു; എയർ ഇന്ത്യക്ക് ഗുരുതര വീഴ്ച: നോട്ടിസ്


ന്യൂഡൽഹി∙ ഇമിഗ്രേഷൻ പരിശോധനയില്ലാതെ ഡൽഹിയിൽനിന്ന് മ്യൂണിക്കിലേക്ക് വിമാനയാത്ര നടത്തി മൂന്ന് ഇറ്റാലിയൻ പൗരന്മാർ. എയർ ഇന്ത്യയ്ക്കാണ് ഗുരുതര വീഴ്ച സംഭവിച്ചത്. സംഭവത്തിൽ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് കേന്ദ്രം നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.സെപ്റ്റംബർ 4നാണ് സംഭവമുണ്ടായത്. പുലർച്ചെ 12.50ന് അമൃത്‌സറിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ–1115 വിമാനത്തിലാണ് ഇറ്റാലിയൻ പൗരന്മാർ എത്തിയത്. ഒരു മണിക്കൂറിനുശേഷം 1.45 ഓടെ മ്യൂണിക്കിലേക്കുള്ള ലുഫ്താൻസയുടെ എൽഎഫ്0763 വിമാനത്തിൽ ഇവർ പോകുകയും ചെയ്തു. ഇന്ത്യ വിടുന്നതിനു മുൻപ് ഇവർ ഇമിഗ്രേഷൻ പരിശോധനയ്ക്ക് ഹാജരായിരുന്നില്ല.


Fashion ⏭️

Back to top button