NEWS

ഇന്ത്യയുടെ നീക്കത്തിൽ യുഎസിന് ആശങ്ക: സമ്മർദം ചെലുത്താൻ ട്രംപ്, ഭീഷണിയോടെ തുടക്കം; ആഗോള സാമ്പത്തിക ഭൂപടം മാറ്റിവരച്ച് ബ്രിക്സ്


വാഷിങ്ടൻ∙ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സമാപിച്ച 18-ാമത് ബ്രിക്സ് ഉച്ചകോടി ആഗോള സാമ്പത്തിക, രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചിരിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരടക്കമുള്ള പ്രമുഖ ലോകനേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഉച്ചകോടിയിൽ, ആഗോള വ്യാപാരത്തിൽ ഡോളറിന്റെ സമ്പൂർണ ആധിപത്യം കുറയ്ക്കുക എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.ഒരു ഏകീകൃത കറൻസി എന്നതിലുപരി അംഗരാജ്യങ്ങൾ തമ്മിലുള്ള ഇടപാടുകൾ സ്വന്തം കറൻസികളിലേക്ക് മാറ്റാനും, പാശ്ചാത്യ രാജ്യങ്ങൾ നിയന്ത്രിക്കുന്ന സ്വിഫ്റ്റ് (SWIFT) ശൃംഖലയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ‘ബ്രിക്സ് പേ’ പോലുള്ള ഡിജിറ്റൽ സങ്കേതങ്ങൾ ശക്തിപ്പെടുത്താനുമാണ് ഡൽഹി പ്രഖ്യാപനം പ്രാമുഖ്യം നൽകിയത്.ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X/narendramodiൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Fashion ⏭️

Back to top button