NEWS

കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ബിരുദദാന ചടങ്ങ്

ബിരുദദാന ചടങ്ങ്

കോഴിക്കോട്: ഒക്‌ടോബർ 31-ന് മിനൂസ് ഓഡിറ്റോറിയം ആന്റ് കൺവെൻഷൻ സെന്ററിൽ വെച്ച് കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ബിരുദദാന ചടങ്ങ് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഡോ. അൻസു സ്വാഗതം നിർവഹിച്ച ചടങ്ങിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. ജയശ്രീ പി.കെ. അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാർഷിക റിപ്പോർട്ടും അവർ യോഗത്തിൽ അവതരിപ്പിച്ചു.

ബിരുദദാന ചടങ്ങ്

എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. ജയശ്രീ എം.എസ്. മുഖ്യാതിഥിയായി പങ്കെടുത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആറ് ബി.ടെക് കോഴ്‌സുകളിൽ നിന്നും നാല് എം.ടെക് കോഴ്‌സുകളിൽ നിന്നുമായി മൊത്തം 305 വിദ്യാർത്ഥികളാണ് ഈ വർഷം ബിരുദം കരസ്ഥമാക്കിയത്. പരിപാടിയുടെ അവസാനം ഡോ. ബ്യൂള നന്ദി പ്രസംഗം നടത്തി.

English Summary

Kozhikode Government Engineering College held its Graduation Day ceremony on October 31 at Minu’s Auditorium and Convention Centre. Former APJ Abdul Kalam Technological University Vice-Chancellor Dr. Jayasree M.S. inaugurated the event. A total of 305 students received degrees across six BTech and four MTech programmes.

RELATED TOPICS: GRADUATION DAY CEREMONY, KOZHIKODE GOVERNMENT ENGINEERING COLLEGE

Sports ⏭️

Read News ⏭️

Back to top button