NEWS

ഹവാലാ ഇടപാടിനു തെളിവെന്ന് ഇ.ഡി; 2029 ലേക്ക് തയാറെടുപ്പുമായി ബിജെപി – വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ


മുൻ മന്ത്രിയും സിപിഎം നേതാവുമായ പി.എ.മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമടക്കം കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിൽ ഹവാല ഇടപാടുകളിലൂടെ പണം കൈമാറിയതിന് തെളിവ് ലഭിച്ചെന്ന് ഇ.ഡിയുടെ റിപ്പോർട്ട്. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട‌ു ജില്ലകള്‍ക്കു പ്രഭാരിമാരെ നിശ്ചയിച്ച് ബിജെപി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.മാസപ്പടിക്കേസ്: ഹവാല ഇടപാടിന് തെളിവെന്ന് ഇ.ഡി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ ഹവാല ഇടപാടിനു തെളിവ് ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിൽ വീണ വിജയന്റെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമടക്കം കഴിഞ്ഞദിവസം 9 ഇടങ്ങളിൽ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ, ഹവാല ഇടപാടുകളിലൂടെ പണം കൈമാറിയതിന് തെളിവ് ലഭിച്ചതായി ഇ.ഡി. റിപ്പോർട്ടിൽ പറയുന്നു. ഏതാനും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.രാഷ്ട്രീയ സമരങ്ങളിൽ വിദ്യാർഥികൾക്കു പങ്കെടുക്കാം: കോളജ് വിദ്യാർഥികൾ സമരങ്ങളിൽ പങ്കെടുക്കുന്നത് തടയുന്നതു ലക്ഷ്യമിട്ടുള്ള വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട്. കോളജ് വിദ്യാർഥികൾ രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിലും ഉപരോധങ്ങളിലും പങ്കെടുക്കാതിരിക്കാൻ സർക്കാർ കോളജുകൾ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി ചേർന്നു പ്രവർത്തിക്കണമെന്ന ഉത്തരവാണ് വിജയുടെ ടിവികെ സർക്കാർ ഇന്നു പിൻവലിച്ചത്.


Fashion ⏭️

Back to top button