CINEMA

ഗ്ലാമറസ് ലുക്കിൽ വീണ്ടും നസ്രിയ: പുതിയ ചിത്രങ്ങൾ വൈറൽ


നസ്രിയ നസിം

ജിതു മാധവൻ സംവിധാനം ചെയ്ത് നാളെ വെള്ളിത്തിരയിലെത്തുന്ന സൂര്യ ചിത്രം ‘സീൻ’ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നസ്രിയ നസിമാണ്. മലയാളി പ്രേക്ഷകരുടെ പ്രിയതാരം നസ്‌ലനാണ് ഈ സിനിമയിൽ വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി നസ്രിയ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്.

താരത്തിന്റെ ഈ പുത്തൻ ലുക്കിന് സഹപ്രവർത്തകരിൽ നിന്നും ആരാധകരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത്. അന്ന ബെൻ, ശ്രിന്ദ തുടങ്ങിയ നടിമാരും നസ്രിയയുടെ ചിത്രങ്ങൾക്ക് പ്രതികരണവുമായി എത്തിയിട്ടുണ്ട്. എന്നാൽ, ഇതിനൊപ്പം തന്നെ സദാചാരവാദികളുടെ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

‘ഇന്നത്തേക്ക് സദാചാരക്കാർക്ക് ഇത് ധാരാളമാണ്’, ‘ഒരുകാലത്ത് നിങ്ങൾക്കെതിരെ നടന്ന വിദ്വേഷ പ്രചാരണങ്ങളെ എങ്ങനെയാണ് ഈ ആത്മവിശ്വാസത്തോടെ നേരിട്ടത്’, ‘എന്തുമാത്രം സുന്ദരിയാണ് മാലിനി’, ‘അസൂയയുള്ളവർ മാറി നിന്ന് പൊയ്ക്കൊള്ളൂ’, ‘നസ്രിയ ആകെ മാറിപ്പോയല്ലോ’, ‘വിവാഹത്തിന് മുൻപ് ഇത്രയും ബോൾഡ് ആയിരുന്നില്ലല്ലോ’ എന്നിങ്ങനെ രൂക്ഷവും രസകരവുമായ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

ദുബായിൽ നടന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ നസ്രിയ ധരിച്ച പച്ച നിറത്തിലുള്ള ഗൗൺ നേരത്തെ തന്നെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അന്ന് വസ്ത്രധാരണത്തിന്റെ പേരിൽ നേരിട്ട സമാനമായ സൈബർ ആക്രമണങ്ങളെ അതിജീവിച്ചാണ് താരം ഇപ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നേറുന്നത്.


Business ⏭️

Back to top button