NEWS
മണ്ണ് മാഫിയ-ഗുണ്ടാ ബന്ധം: ഡിവൈഎസ്‌പി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മണ്ണ് മാഫിയയുമായും ഗുണ്ടാസംഘങ്ങളുമായും അടുത്ത ബന്ധം പുലർത്തിയെന്ന ആരോപണത്തെത്തുടർന്ന് ഒരു ഡിവൈഎസ്‌പി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഡിവൈഎസ്‌പി നന്ദകുമാർ, എസ്ഐ സുമേഷ് രാജ്, എസ്.സി.പി.ഒ ജിനു, ജി.എ.എസ്.ഐ ഹരികൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പൊലീസ് തയ്യാറാക്കിയ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ശരത്ത് എന്ന വ്യക്തിയുമായി ഈ ഉദ്യോഗസ്ഥർ നിരന്തരം ബന്ധം പുലർത്തിയിരുന്നതായി ക്രൈംബ്രാഞ്ച് എഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഡിജിപി നിർദ്ദേശിക്കുകയായിരുന്നു. ഈ നിർദ്ദേശത്തെത്തുടർന്നാണ് ഇപ്പോൾ വകുപ്പുതല അന്വേഷണം ആരംഭിച്ചിരിക്കുന്നത്.




