NEWS

മട്ടന്നൂരിൽ അമ്മയും മകനും മരിച്ച നിലയിൽ: കൊലപാതകത്തിന് പിന്നാലെ ആത്മഹത്യയെന്ന് സംശയം

ജ്യോതിയുടെ വീട്, പരിശോധന നടത്തുന്ന പൊലീസ്

കണ്ണൂർ: മട്ടന്നൂരിൽ വീട്ടമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ സ്വദേശിയായ ജ്യോതി, മകൻ നവീൻ കൃഷ്ണ (21) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന്റെ നിഗമനം.

വീടിന്റെ മുകളിലത്തെ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെ അമ്പലത്തിൽ പോയി തിരികെയെത്തിയ ജ്യോതിയുടെ ഭർത്താവാണ് ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ ഇവരെ കണ്ടത്. ഉടൻ തന്നെ അയൽവാസികളെ വിവരമറിയിക്കുകയും തുടർന്ന് പൊലീസെത്തി ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്. നവീൻ കൃഷ്ണയുടെ നെഞ്ചിലും കഴുത്തിലും വെട്ടേറ്റ മുറിവുകൾ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ജ്യോതിയുടെ കഴുത്തിലാണ് മാരകമായ വെട്ടേറ്റതെന്നും, മുഖം തിരിച്ചറിയാനാകാത്ത വിധം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്നുമാണ് നാട്ടുകാർ നൽകുന്ന വിവരം.

Sports ⏭️

Read News ⏭️

Back to top button