NEWS

ശതകോടീശ്വരന്മാരുടെ പ്രചാരണത്തിന് തിരിച്ചടി: ‘പ്രൊപ്പോസിഷൻ 40’ നികുതി നിർദേശം പരാജയപ്പെട്ടു

സിലിക്കൺ വാലി: കലിഫോർണിയയിലെ അതിസമ്പന്നരായ ശതകോടീശ്വരന്മാരിൽ നിന്നും ഒറ്റത്തവണ നികുതി ഈടാക്കാനുള്ള ചരിത്രപ്രധാനമായ ‘പ്രൊപ്പോസിഷൻ 40’ ബിൽ വോട്ടർമാർ തിരസ്കരിച്ചു. നവംബർ മൂന്നിന് നടന്ന തിരഞ്ഞെടുപ്പിൽ ഈ നിർദേശം വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. സിലിക്കൺ വാലിയിലെ അതിസമ്പന്നരും പ്രമുഖ നിക്ഷേപകരും ചേർന്ന് നടത്തിയ ശക്തമായ സാമ്പത്തിക ഇടപെടലുകളും പ്രചാരണങ്ങളുമാണ് ഈ ജനവിധിക്ക് പിന്നിൽ. അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ തുക ചിലവഴിച്ച ബാലറ്റ് പ്രചാരണങ്ങളിൽ ഒന്നായാണ് ഇത് രേഖപ്പെടുത്തപ്പെട്ടത്.

സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾ, വിദ്യാഭ്യാസ മേഖല, ഭക്ഷ്യസുരക്ഷാ പദ്ധതികൾ എന്നിവയ്ക്ക് ആവശ്യമായ വലിയൊരു തുക സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊപ്പോസിഷൻ 40 അവതരിപ്പിക്കപ്പെട്ടത്. കലിഫോർണിയയിൽ വസിക്കുന്നതും ഏകദേശം 8,300 കോടി രൂപയിലേറെ (ഒരു ബില്യൺ ഡോളർ) ആസ്തിയുള്ളവരുമായ മുന്നൂറോളം ശതകോടീശ്വരന്മാരിൽ നിന്ന് അവരുടെ മൊത്തം സമ്പത്തിന്റെ 5 ശതമാനം നികുതിയായി ഈടാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. രാജ്യത്തെ പ്രബലമായ ആരോഗ്യമേഖല തൊഴിലാളി യൂണിയനായ എസ്ഇഐയു (SEIU), ബെർണി സാൻഡേഴ്സ് തുടങ്ങിയ പ്രമുഖ പുരോഗമന ചിന്താഗതിക്കാരായ രാഷ്ട്രീയ നേതാക്കൾ ഈ പ്രമേയത്തിന് പൂർണ പിന്തുണ നൽകിയിരുന്നു.

(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് vkhosla എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.)

Fashion ⏭️

Back to top button