NEWS

ചേരിയാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി: കൈ മുറിഞ്ഞുപോയ നിലയിലും തലയിൽ ഗുരുതര പരുക്കേറ്റും

മൂന്നാർ ശാന്തൻപാറയിലെ ചേരിയാറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചേരിയാർ സ്വദേശിനിയായ റാണിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. ഏലത്തോട്ടത്തിന് സമീപമുള്ള പ്രദേശത്താണ് മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന്റെ ഒരു കൈ വേർപെട്ടുപോയ അവസ്ഥയിലാണ്. തലയിൽ മാരകമായ പരിക്കുകളും കാണപ്പെടുന്നുണ്ട്. വന്യമൃഗങ്ങൾ മൃതദേഹം കടിച്ചുകീറിയതാണോ എന്ന സംശയവും ഉയരുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി റാണിയെ കാണാനില്ലായിരുന്നുവെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു.

Fashion ⏭️

Back to top button