LIFESTYLE
‘മുത്തച്ഛൻ സുഹൃത്തുക്കൾക്ക് വീട് സൗജന്യമായി താമസിക്കാൻ നൽകി; ഇനി അവരെ എങ്ങനെ ഒഴിപ്പിക്കും?’

സൗഹൃദത്തിന്റെയോ ബന്ധങ്ങളുടെയോ പേരിൽ സ്വന്തം വീടോ കെട്ടിടമോ മറ്റുള്ളവർക്ക് സൗജന്യമായി താമസിക്കാൻ നൽകുന്നത് നമ്മുടെ നാട്ടിൽ അപൂർവമല്ല. എന്നാൽ, കാലങ്ങൾക്കു ശേഷം ഈ സ്വത്ത് തിരികെ ആവശ്യപ്പെടുമ്പോഴാണ് പലരും നിയമക്കുരുക്കുകളിൽ അകപ്പെടുന്നത്. അടുത്തിടെ റെഡ്ഡിറ്റിൽ ഉയർന്ന ഒരു ചർച്ച ഈ വിഷയത്തിലായിരുന്നു.റെഡ്ഡിറ്റിലെ ചർച്ചതന്റെ മുത്തച്ഛൻ കുടുംബസുഹൃത്തുക്കൾക്ക് വർഷങ്ങൾക്ക് മുൻപ് സൗജന്യമായി താമസിക്കാൻ നൽകിയ വീട്, അടുത്തിടെ ഒരു ‘ഗിഫ്റ്റ് ഡീഡ്’(ഇഷ്ടദാനാധാരം) വഴി തന്റെ അമ്മയ്ക്ക് കൈമാറിയ സംഭവമാണ് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവച്ചത്. മുത്തച്ഛന്റെ ജീവിതകാലത്ത് ഈ വീട് വിൽക്കാൻ പാടില്ലെന്ന പ്രത്യേക വ്യവസ്ഥയോടെയാണ് കൈമാറ്റം നടന്നിട്ടുള്ളത്.ഇപ്പോൾ ഉപയോക്താവിന്റെ അമ്മ ഈ വീട്ടിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നു. എന്നാൽ, വർഷങ്ങളായി യാതൊരു വാടകയും നൽകാതെ അവിടെ താമസിക്കുന്ന കുടുംബസുഹൃത്തുക്കളെ നിയമപരമായി എങ്ങനെ ഒഴിപ്പിക്കാം എന്നതാണ് കുടുംബത്തെ വലയ്ക്കുന്ന പ്രധാന ചോദ്യം. ഒഴിപ്പിക്കൽ നടപടികൾക്ക് ആവശ്യമായ രേഖകൾ ഏതെല്ലാമാണ്, ആദ്യമായി വസ്തു സ്വന്തമാക്കുന്നവർ വരുത്തുന്ന നിയമപരമായ പിഴവുകൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചെല്ലാം ഉപയോക്താവ് പോസ്റ്റിലൂടെ മാർഗനിർദേശം തേടി.‘എന്റെ മുത്തച്ഛന്റെ കുടുംബ സുഹൃത്തുക്കളിൽ ചിലർ വളരെക്കാലമായി ഞങ്ങളുടെ ഒരു വീട്ടിൽ സൗജന്യമായി താമസിക്കുന്നു. അടുത്തിടെ എന്റെ മുത്തച്ഛൻ അമ്മയ്ക്ക് ഒരു ഗിഫ്റ്റ് ഡീഡ് പ്രകാരം വീട് നൽകി, ജീവിച്ചിരിക്കുന്നതുവരെ അത് വിൽക്കാൻ കഴിയില്ല എന്ന വ്യവസ്ഥയിൽ. കുറച്ച് മാസങ്ങൾക്കുള്ളിൽ എന്റെ അമ്മ വീട്ടിലേക്ക് മാറാൻ ആഗ്രഹിക്കുന്നു, അതിനാൽ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു…’ ഉപയോക്താവ് റെഡ്ഡിറ്റ് പോസ്റ്റിൽ കുറിച്ചു.സമൂഹമാധ്യമ പ്രതികരണങ്ങൾ
Cinema ⏭️


