LIFESTYLE
മഴക്കാലത്ത് കൊതുകുകടിയേൽക്കാതെ സുഖമായി ഉറങ്ങണോ? ഇത് വാങ്ങിച്ചോളൂ

മഴക്കാലമെത്തിയാൽ ഈച്ച, കൊതുക് തുടങ്ങിയ പ്രാണികളുടെ ശല്യവും കൂടും. വീടിന്റെ വാതിലുകളും ജനലുകളും അടച്ചിട്ടാലും വാതിൽ തുറക്കുന്ന സമയത്ത് കൊതുകുകൾ അകത്തേക്ക് കയറാനുള്ള സാധ്യതയുണ്ട്. കൊതുകുകടി പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതിനാൽ, വീട്ടിൽ കൊതുകിൽനിന്നുള്ള സംരക്ഷണം ഉറപ്പാക്കേണ്ടതും പ്രധാനമാണ്.കൊതുകിനെ അകറ്റിനിർത്താൻ വീടിന്റെ വാതിലുകളിലും ജനലുകളിലും നെറ്റ് സ്ഥാപിക്കുന്നതിനൊപ്പം കിടക്കയിലും മോസ്കിറ്റോ നെറ്റ് ഉപയോഗിക്കാം. ഉറങ്ങുന്ന സമയത്ത് കൊതുകും മറ്റ് ചെറുപ്രാണികളും ശരീരത്തിലേക്ക് എത്തുന്നത് തടയാൻ സഹായിക്കുന്ന ലളിതമായ മാർഗമാണിത്. പ്രത്യേകിച്ച് മഴക്കാലത്ത് കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർക്ക് ഇത് കൂടുതൽ പ്രയോജനകരമാകും.
Cinema ⏭️


