LIFESTYLE
ഇനി ഇത് പലരും അനുകരിക്കും; കൗതുകം നിറച്ച വീട്; വിഡിയോ

പത്തനതിട്ട വാളക്കുഴിയിലുള്ള മിലന്റെയും കുടുംബത്തിന്റെയും വീട് വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ്. പതിവുകളിൽ നിന്ന് മാറിനിൽക്കുന്ന പുറംകാഴ്ചയാണ് പ്രധാന കൗതുകം. സമകാലിക ശൈലിയോട് ചേർന്നുനിൽക്കുമ്പോൾതന്നെ വ്യത്യസ്ത രൂപഭംഗിയേകി.’അകത്താണ് വീട്’ എന്ന ആശയത്തിലാണ് വീടൊരുക്കിയത്. വീട്ടുകാരുടെ ജീവിതശൈലിക്ക് അനുസരിച്ചാണ് വീട്ടിലെ ഇടങ്ങൾ രൂപപ്പെട്ടുവരുന്നത്. ഇവിടെ വീട്ടുകാർ പൂമുഖത്ത് അധികസമയം ചെലവഴിക്കുന്ന ശീലമില്ല, അതിനാൽ ഈ വീട്ടിൽ ഒരു സിറ്റൗട്ട് സ്പേസ് ഇല്ല, പകരം ഒരു ‘സിറ്റ് ഇൻ’ സ്പേസാണ് കൊടുത്തിട്ടുള്ളത്.സിറ്റ്-ഇൻ സ്പേസ്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, താഴെ രണ്ടു കിടപ്പുമുറികൾ, ബാത്റൂം, കോർട്യാഡ്, മുകളിൽ രണ്ടു കിടപ്പുമുറികൾ, വർക്ക് സ്പേസ്…ഇത്രയുമാണ് ഏകദേശം 2500 സ്ക്വയർ ഫീറ്റിൽ ഒരുക്കിയിട്ടുള്ളത്.ലിവിങ്ങിലെ പ്രധാനപ്പെട്ട ഒരു എലമെന്റ് ആണ് ഹാഫ് ബട്ടർഫ്ലൈ റൂഫ്. നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ഉള്ളിൽ ലഭിക്കുന്നതിനായി ഏകദേശം 8 മീറ്റർ സ്പാനിൽ ഹാഫ് ബട്ടർഫ്ലൈ റൂഫിങ് കൊടുത്തു. അതിനോടനുബന്ധമായിട്ട് ഗ്ലാസ് റൂഫിങ്ങുമുണ്ട്.ഓപ്പൺ ശൈലിയിലാണ് വീടിന്റെ അകത്തളങ്ങൾ. പ്രധാനവാതിൽ തുറന്നാൽ ലിവിങ്, ഡൈനിങ്, കിച്ചൻ… ഇതെല്ലാം പരസ്പരം വിനിമയം ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. കസ്റ്റമൈസ്ഡ് ഫർണിച്ചർ അകത്തളത്തിൽ ഭംഗി നിറയ്ക്കുന്നു. മിനിമൽ തീമിലാണ് അകത്തളങ്ങൾ. ജിപ്സം ഫോൾസ് സീലിങ് ഒഴിവാക്കി, കോബ് ലൈറ്റുകളും ട്രാക്ക് ലൈറ്റുകളും നേരിട്ട് സീലിങ്ങിൽ കൊടുത്തിരിക്കുന്നു. വീടിനുള്ളിൽ കോർട്യാർഡ് വന്നാൽ ഭാവിയിൽ പരിപാലനം ബുദ്ധിമുട്ടാകാം എന്നതിനാൽ വീടിന്റെ മുൻപിലായി (ഒരേസമയം അകത്തും പുറത്തും എന്ന രീതിയിൽ) കോർട്യാഡ് സ്പേസ് ഒരുക്കി. സ്ലൈഡിങ് അൾജീരിയൻ വിൻഡോസ് വഴി ഇവിടേക്ക് കടക്കാം. ഇത് തുറന്നിട്ടാൽ കോർട്യാഡ് വീടിന്റെ ഭാഗമായിട്ട് മാറുകയും ചെയ്യും അടച്ചിട്ടാൽ ഒരു സെപ്പറേറ്റ് സ്പേസ് ആയിട്ട് മാറ്റുകയും ചെയ്യാം.
Cinema ⏭️


