NEWS
നേപ്പാളിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും; അവസാന ഫോൺകോൾ ചൊവ്വാഴ്ച ഉച്ചയ്ക്ക്

കൊല്ലം∙ നേപ്പാളിലെ മിന്നൽപ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും. പരവൂർ കോങ്ങാൽ ശ്രീകൃഷ്ണ ഭവനിൽ സുനന്ദ മണിരാജനെയാണ് (63) കാണാതായത്. 40 വർഷമായി യുകെയിൽ സ്ഥിര താമസക്കാരിയായിരുന്നു സുനന്ദ. ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പമുള്ള യാത്രയിലായിരുന്നു സുനന്ദ. ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയ സുനന്ദയെ പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നു ബന്ധുക്കൾ പറയുന്നു.കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സുനന്ദ അവസാനമായി ഫോണിൽ ബന്ധപ്പെട്ടത്. സുനന്ദയുടെ ഭർത്താവ് റിട്ട. യുകെ ഗവൺമെന്റ് ഉദ്യോഗസ്ഥൻ മണിരാജൻ ഇരവിപുരം കുന്നത്തിക്കാവ് നഗറിലെ താമസക്കാരനാണ്. മക്കൾ: ഡോ. മീര മണിരാജ്, ഡോ.സുമി മണിരാജ്.
Fashion ⏭️


