NEWS

കാലാവസ്ഥ പ്രതികൂലം; തമിഴ്നാട് മുഖ്യമന്ത്രി വിജയ് തൃശൂർ സന്ദർശനം മാറ്റിവച്ചു


തൃശൂർ ∙ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് നടത്താനിരുന്ന തൃശൂർ സന്ദർശനം മാറ്റിവച്ചു. പ്രതികൂലമായ കാലാവസ്ഥ കണക്കിലെടുത്ത് വ്യോമമാർഗമുള്ള യാത്രയിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് സന്ദർശനം മാറ്റിവച്ചത്. കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണു തൃശൂരിൽ വിജയ് ഇന്ന് എത്തുമെന്ന് അറിയിച്ചിരുന്നത്. കോയമ്പത്തൂരിൽനിന്നും ഹെലികോപ്റ്ററിൽ തൃശൂരിൽ ഇറങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ കോയമ്പത്തൂരിൽ കനത്ത മഴ തുടരുന്നതിലാൽ ഹെലികോപ്റ്റർ യാത്ര സാധ്യമായില്ല.മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം വിജയ് ആദ്യമായി കേരളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഇന്ന് നിശ്ചയിച്ച സന്ദർശനത്തിനുണ്ടായിരുന്നു. കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി. എസ്.കല്യാണരാമന്റെ വസതിയിൽ അര മണിക്കൂർ നേരത്തെ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു സന്ദർശനം നിശ്ചയിച്ചിരുന്നത്. മറ്റൊരു അവസരത്തിൽ തൃശൂരിലേക്ക് വിജയ് എത്തുമെന്ന് അറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരം.


Fashion ⏭️

Back to top button