LIFESTYLE
ഈ ജില്ലയിൽ ഇങ്ങനെ മറ്റൊരു വീടുണ്ടാകില്ല: ആലപ്പുഴയിലെ വൈറ്റ് ഹൗസ്; വിഡിയോ

മാവേലിക്കരയ്ക്ക് അടുത്ത് അറൂറ്റിമംഗലത്താണ് പ്രവാസിയായ ബ്ലെസ്സന്‍ ഡാനിയലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 25 സെന്റിൽ 4000 സ്ക്വയർഫീറ്റില്‍ വിന്റേജ് യൂറോപ്യൻ മോഡലിൽ ഒരുക്കിയ വൈറ്റ് ഹൗസാണിത്. യൂറോപ്യൻ ശൈലി അനുസ്മരിപ്പിക്കുന്ന രീതിയിൽ കമാന ആകൃതിയിലുള്ള ധാരാളം വാതിലുകളും ജാലകങ്ങളും ബാൽക്കണികളുമാണ് വീടിന്റെ പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നത്.പരിപാലനം കണക്കിലെടുത്ത് മിനിമൽ ആയിട്ടാണ് ലാൻഡ്സ്കേപ്പിങ്. കോബിൾസും ബാംഗ്ലൂർ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസും ഇവിടെയുണ്ട്. മെറ്റൽ പില്ലേഴ്സിൽ റൂഫിങ് ഷീറ്റ് വിരിച്ച് മോഡേൺ കാർ പോർച്ച് നിർമിച്ചു.കസ്റ്റമൈസ്ഡ് ഫർണിച്ചറുകളാണ് അകത്തളം അലങ്കരിക്കുന്നത്. ലിവിങ്ങിനോട് ചേർന്ന് ഡബിൾഹൈറ്റിൽ കോർട്യാർഡ് ഒരുക്കി. ഗ്ലാസ് വിൻഡോ വഴി പ്രകാശം ഉള്ളിലെത്തുന്നു. ലിവിങ്ങിൽ നിന്ന് പ്രവേശിക്കുന്നത് 8 സീറ്റർ കസ്റ്റമൈസ്ഡ് ഡൈനിങ് ടേബിൾ ഒരുക്കിയ ഡൈനിങ് ഹാളിലേക്കാണ്. ഇവിടെ ഒരു ഭിത്തി വേർതിരിച്ച് ടിവി യൂണിറ്റും ഒരുക്കി.രണ്ട് കൈവരികളായിട്ട് തുടങ്ങി ഒരു സിംഗിൾ ലാൻഡിങ്ങിൽ എത്തി അവിടെനിന്ന് സിംഗിൾ ഫ്ലൈറ്റിൽ മുകളിലേക്ക് പോകുന്ന ഡിസൈനിലാണ് സ്റ്റെയർ. ഇതിന്റെ താഴത്തെ ഭാഗം ഒരു പ്രയർ സ്പേസ് ആക്കി മാറ്റി.വീടിന്റെ മൊത്തം തീമിനോട് ചേരുംവിധം ഇംഗ്ലീഷ് കിച്ചൻ ഒരുക്കി. HDHMR-ലാണ് ക്യാബിനറ്റുകൾ. ഐലൻഡ് കിച്ചൻ ആയിട്ടാണ് ഡിസൈൻ ചെയ്തതെങ്കിലും ഐലൻഡ് കിച്ചനിൽ സാധാരണ കൊടുക്കാറുള്ള ഹുഡ് ആൻഡ് ഹോബിനു പകരം ഒരു സിങ്ക് ആണ് മധ്യത്തിൽ കൊടുത്തിരിക്കുന്നത്.അഞ്ച് ബെഡ്റൂമുകളും ഏകദേശം ഒരേ ലേഔട്ടിൽ എന്നാൽ വ്യത്യസ്ത കളർ തീമിലാണ് ചെയ്തിട്ടുള്ളത്. എല്ലാ ബെഡ്റൂംസിന്റെയും ഹെഡ് സൈഡ് വോൾ വെയിൻസ് കോട്ടിങ് ചെയ്തിട്ടുണ്ട്. വാർഡ്രോബ്സ്, ഡ്രസ്സിങ് സ്പേസ്, അറ്റാച്ഡ് ബാത്റൂമും എന്നീ സൗകര്യങ്ങളും നൽകിയിരിക്കുന്നു.
Cinema ⏭️


