LIFESTYLE
കാലം മാറി; ഇനി ഇഎംഐ അടച്ച് സമാധാനമില്ലാതെ സ്വന്തം വീട്ടിൽ കഴിയണോ? അതോ ഹാപ്പിയായി വാടകവീട്ടിൽ താമസിക്കണോ?

വീട് വാടകയ്ക്ക് എടുക്കുന്നതാണോ അതോ വിലയ്ക്ക് വാങ്ങുന്നതാണോ കൂടുതൽ നല്ലത്? രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നതാണ് വാസ്തവം. വാടകവീട് വേണോ സ്വന്തമായി വീട് വാങ്ങണോ എന്നത് പണത്തെ മാത്രം ആശ്രയിച്ച് എടുക്കേണ്ട തീരുമാനമല്ല. വ്യക്തിപരമായ ലക്ഷ്യങ്ങൾ, ജീവിതസാഹചര്യം എന്നിവയെല്ലാം പരിഗണനാ വിഷയമാണ്. വീട് സ്വന്തമായി വാങ്ങുന്നതിൻ്റെ ഗുണങ്ങൾ* സ്വന്തമായി ഒരു വീട് വാങ്ങുന്നതിലൂടെ ആസ്തി വർധിപ്പിക്കാനാവും. അതോടൊപ്പം സ്വന്തം വീട് കുറച്ചുകൂടി സ്വതന്ത്രമായ ജീവിതം ഉറപ്പു നൽകുകയും ചെയ്യുന്നു.* വീടിന്റെ ഉടമസ്ഥത എന്നത് ജീവിതത്തിൽ ഒരു ഉറപ്പാണ്. സ്വന്തം സ്ഥലത്ത് സ്വന്തം സൗകര്യത്തിൽ എത്ര കാലം വേണമെങ്കിലും ജീവിക്കാമെന്ന ഉറപ്പ്. * കണ്ണായ സ്ഥലത്താണെങ്കിൽ സമയം മുന്നോട്ടു പോകുന്നതിനനുസരിച്ച് വീടിന്റെ വില മതിപ്പും വർധിക്കാനുള്ള സാധ്യതയുണ്ട്. അതായത് വാങ്ങിയ വിലയേക്കാൾ ഉയർന്ന മൂല്യത്തിൽ കൈമാറ്റം ചെയ്യാനുള്ള സാധ്യത ഒരുങ്ങുന്നു.* വായ്പ കാലാവധി തീരുന്നത് വരെ അടയ്‌ക്കേണ്ട തുകയിൽ സ്ഥിരത ഉണ്ടാവും. അതായത് ദീർഘകാലം ഒരേ തുക മാത്രമേ തിരിച്ചടയ്‌ക്കേണ്ടി വരുന്നുള്ളൂ എന്നത് അധിക സാമ്പത്തിക സ്ഥിരത നൽകുന്നു.
Cinema ⏭️


