BUSINESS
രാജി വെച്ച ജീവനക്കാരുടെ ശമ്പളം പിടിച്ചുവെക്കാന്‍ കമ്പനിക്കാവില്ല; നോട്ടീസ് ബൈഔട്ട് വ്യവസ്ഥകളും നിയമങ്ങളും

Indian Labour Law: ജോലി രാജിവെക്കുമ്പോള്‍ നോട്ടീസ് പിരീഡിന്റെ പേരില്‍ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെക്കാനോ, നിര്‍ബന്ധപൂര്‍വ്വം ജോലിയില്‍ തുടരാന്‍ സമ്മര്‍ദ്ദം ചെലുത്താനോ കമ്പനികള്‍ക്ക് നിയമപരമായി അവകാശമില്ല. ഇന്ത്യന്‍ തൊഴില്‍ നിയമങ്ങള്‍ പ്രകാരം രാജി സമര്‍പ്പിക്കുന്നവര്‍ക്കുള്ള അവകാശങ്ങളും, Notice Buyout വ്യവസ്ഥകളും എങ്ങനെയെന്ന് ജീവിനക്കാര്‍ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. ജോലി രാജിവെക്കുമ്പോള്‍ പല ജീവനക്കാരും നേരിടുന്ന പ്രധാന ആശങ്കയാണ് നോട്ടീസ് പിരീഡും ശമ്പളം തടയലുകളും. നോട്ടീസ് പിരീഡ് സംബന്ധിച്ച ജീവനക്കാരുടെ അവകാശങ്ങളും, റിലീവ് ആകുന്നതിനുള്ള മാര്‍ഗങ്ങളും മനസിലാക്കാം.നോട്ടീസ് പിരീഡ് നിയമങ്ങള്നിങ്ങള് ഒരു കമ്പനിയില്‍ ചേരുമ്പോള്‍ ഒപ്പിടുന്ന നിയമനക്കത്തിലോ (Appointment letter), കരാറിലോ നോട്ടീസ് പിരീഡ് എത്രയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടാകും. സാധാരണയായി ഇത് 1 മാസം മുതല്‍ 3 മാസം വരെ നീളാം. ഇതൊരു നിയമപരമായ കരാറാണ്. അതിനാല്‍ നോട്ടീസ് പിരീഡ് പൂര്‍ത്തിയാക്കാതിരിക്കുന്നത് ഒരു കരാര്‍ ലംഘനമായാണ് കണക്കാക്കുക.കമ്പനിക്ക് നിങ്ങളെ ജോലിയില്‍ തുടരാന്‍ നിര്‍ബന്ധിക്കാന്‍ കഴിയുമോഒരിക്കലുമില്ല. ഇന്ത്യന്‍ ഭരണഘടനയും തൊഴില്‍ നിയമങ്ങളും അനുസരിച്ച് ഒരാളെയും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ജീവനക്കാരെ അടിമകളെപ്പോലെ കണക്കാക്കാന്‍ കമ്പനികള്‍ക്ക് കഴിയില്ല. നിങ്ങള്‍ രാജിവെച്ചാല്‍, ഓഫീസില്‍ വരാന്‍ ശാരീരികമായോ നിയമപരമായോ നിര്‍ബന്ധിക്കാന്‍ കമ്പനിക്ക് അവകാശമില്ല. അതേസമയം നിങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ കഴിയും. ഇവിടെ തീരുമാനം നിങ്ങളുടേതാണ്.ശമ്പളം പിടിച്ചുവയ്ക്കാന്‍ കഴിയുമോനിങ്ങള് നോട്ടീസ് പിരീഡ് പൂര്‍ത്തിയാക്കാതെ നിയമവിരുദ്ധമായി ജോലി വിടുകയാണെങ്കില്‍, കമ്പനിക്ക് നിങ്ങളുടെ അന്തിമ സെറ്റില്‍മെന്റ് (Full and final settlement) തടഞ്ഞുവയ്ക്കാന്‍ കഴിയും. നിങ്ങള്‍ വര്‍ക്ക് ചെയ്യാത്ത നോട്ടീസ് പിരീഡിലെ ദിവസങ്ങള്‍ക്ക് പകരമായി നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെ (basic salary) അടിസ്ഥാനത്തില്‍ കണക്കാക്കുന്ന ഒരു തുക അടയ്ക്കാന്‍ കമ്പനിക്ക് ആവശ്യപ്പെടാനും അവകാശമുണ്ട്. നോട്ടീസ് പിരീഡ് ഒഴിവാക്കാന്‍ കഴിയുമോ നോട്ടീസ് ബൈഔട്ട് (Notice Buyout) എന്ന ഓപ്ഷന് നിങ്ങള്‍ ലഭ്യമായേക്കാം. മിക്ക കമ്പനികളുടെയും പോളിസികളില്‍ ഈ വ്യവസ്ഥയുണ്ട്. നോട്ടീസ് പിരീഡ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്കോ നിങ്ങള്‍ ചേരാന്‍ പോകുന്ന പുതിയ കമ്പനിക്കോ ആ ദിവസങ്ങളിലെ ശമ്പളം പഴയ കമ്പനിക്ക് നല്കി ജോലിയില്‍ നിന്നും ഉടനടി റിലീവ് ആകാവുന്നതാണ്. ഓഫര്‍ ലെറ്ററില്‍ ഈ വ്യവസ്ഥയുണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയാന്‍ കമ്പനിക്ക് കഴിയില്ല.നോട്ടീസ് പിരീഡില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ബൈഔട്ട് ഓപ്ഷന് ഉപയോഗിക്കാതെയോ, നോട്ടീസ് പിരീഡ് പൂര്‍ത്തിയാക്കാതെയോ ജോലി വിട്ടാല്‍ കമ്പനിക്ക് നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സാധിക്കും. നോട്ടീസ് പിരീഡ് പാലിച്ചില്ലെങ്കില്‍ പഴയ കമ്പനിയില്‍ നിന്നും റിലീവിംഗ് ലെറ്ററും (Relieving letter), പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും (Experience certificate) ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടാം. ഭാവിയില്‍ മറ്റൊരു പുതിയ കമ്പനിയില്‍ ജോലിക്ക് ശ്രമിക്കുമ്പോള്‍ അവര്‍ നടത്തുന്ന പശ്ചാത്തല പരിശോധനയെ (Background check) ഇത് മോശമായി ബാധിച്ചേക്കാം. ഇത് നിങ്ങളുടെ കരിയറിനെ തന്നെ ദോഷകരമായി ബാധിക്കാന്‍ കാരണമാകും.
Read News


