LIFESTYLE
വാടകവീടിന് സെക്യൂരിറ്റി നൽകിയത് 1.3 ലക്ഷം; തിരിച്ചുകിട്ടിയത് 19,000 രൂപ! ഇത് പകൽക്കൊള്ള! അനുഭവം പങ്കുവച്ച് വാടകക്കാരൻ

ഐടി നഗരമായ ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഓരോ സാധാരണക്കാരന്റെയും ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് താമസിക്കാൻ അനുയോജ്യമായ ഒരു വീട് കണ്ടെത്തുക എന്നത്. എന്നാൽ വീട് കണ്ടെത്തുന്നതിനേക്കാൾ വലിയ കടമ്പയായി പലപ്പോഴും മാറുന്നത്, നൽകേണ്ടി വരുന്ന ഭീമമായ സെക്യൂരിറ്റി ഡെപ്പോസിറ്റും, വീടൊഴിയുമ്പോൾ അത് തിരികെ വാങ്ങിച്ചെടുക്കലുമാണ്. ബെംഗളൂരു ബിഡാഡിയിലെ ഒരു വാടകക്കാരന് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയായിരിക്കുന്നത്. 1.3 ലക്ഷം, കയ്യിൽ കിട്ടിയത് വെറും 19,000 രൂപ!ബിഡാഡിയിലെ ഒരു 3 ബിച്ച്കെ വില്ലയിൽ കഴിഞ്ഞ രണ്ടു വർഷമായി താമസിച്ചുവരികയായിരുന്ന വാടകക്കാരനാണ് തന്റെ ദുരനുഭവം റെഡ്ഡിറ്റ് പ്ലാറ്റ്‌ഫോമിലൂടെ തുറന്നുപറഞ്ഞത്. വീട് വാടകയ്ക്കെടുക്കുമ്പോൾ 1.3 ലക്ഷം രൂപയാണ് ഇദ്ദേഹം സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയിരുന്നത്.ഈ വർഷം ജൂണിൽ ഇദ്ദേഹം വില്ല പൂർണമായും ഒഴിഞ്ഞ് കൊടുത്തിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഡെപ്പോസിറ്റ് തുക തിരികെ നൽകാൻ വീട്ടുടമ തയാറായില്ല. ഒടുവിൽ നിരന്തരമായി ആവശ്യപ്പെട്ടതനുസരിച്ച്, വിവിധ ഇനങ്ങളിൽ തുക കുറച്ചതിനു ശേഷം ബാക്കി വെറും 19,000 രൂപ മാത്രമേ തിരികെ നൽകാനാവൂ എന്ന് വീട്ടുടമസ്ഥൻ വാടകക്കാരനെ അറിയിക്കുകയായിരുന്നു. അതായത്, 1.3 ലക്ഷം രൂപയുടെ ഡെപ്പോസിറ്റിൽ നിന്ന് 1.11 ലക്ഷം രൂപയോളം വീട്ടുടമ പിടിച്ചുവച്ചു.പെയിന്റിങ്ങിന്റെ പേരിൽ അമിത തുകവാടക കരാർ പ്രകാരം വീടൊഴിയുന്ന വേളയിൽ പെയിന്റിങ് നടത്തി നൽകേണ്ട ബാധ്യത തനിക്കുണ്ടായിരുന്നുവെന്ന് വാടകക്കാരൻ സമ്മതിക്കുന്നുണ്ട്. വ്യക്തിപരമായ അസൗകര്യങ്ങൾ കാരണം ഒഴിയുന്നതിന് മുൻപ് പെയിന്റിങ് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. അതിനായി നിശ്ചിത തുക ഈടാക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Cinema ⏭️


