NEWS
‘പുതിയ സമരതന്ത്രങ്ങൾ, കൂടുതൽ വീര്യത്തോടെ തിരിച്ചുവരും; ഒരേ വേദിയിൽ ഒന്നിച്ചു വന്നാൽ മാത്രമേ ഒത്തൊരുമയാകൂ എന്നില്ല’

ന്യൂഡൽഹി ∙ ഒക്ടോബർ 10 ന് നടന്ന പ്രതിഷേധങ്ങൾക്കു പിന്നാലെ പൊലീസ് അഴിച്ചുവിട്ട അക്രമങ്ങളെയും തടങ്കൽ നടപടികളെയും സിജെപി ശക്തമായി അവലോകനം ചെയ്തതായും, കൂടുതൽ വീര്യത്തോടെ പുതിയ സമരതന്ത്രങ്ങളുമായി തങ്ങൾ തിരിച്ചുവരുമെന്നും പാർട്ടി സഹ കൺവീനർ അശുതോഷ് റാങ്ക. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.വിമാനം ലാൻഡ് ചെയ്ത ഉടൻ മുപ്പതോളം പൊലീസുകാർ ചേർന്നാണ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന് അശുതോഷ് റാങ്ക വെളിപ്പെടുത്തി. വെവ്വേറെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അഭിഭാഷകരുമായി സംസാരിക്കാൻ പോലും അനുവദിക്കാതെ രാത്രി മുഴുവൻ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. വൈകിട്ട് സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തതിനു ശേഷമാണ് പൊലീസ് തങ്ങളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്താൻ പോലും തയാറായതെന്നും അശുതോഷ് റാങ്ക പറഞ്ഞു.
Fashion ⏭️




