LIFESTYLE

22 മിനിറ്റിൽ ബാറ്ററി 80 ശതമാനം ചാർജാകും, 600 കിലോമീറ്റർ റേഞ്ച്: ഇലക്ട്രിക് ‘ആഡംബരം’ ഇന്ത്യയിലെത്തി


പ്രതീകാത്മക ചിത്രം

കൊച്ചി: റേഞ്ച് റോവറിന്റെ ആദ്യത്തെ സമ്പൂർണ വൈദ്യുത മോഡലായ റേഞ്ച് റോവർ ഇലക്ട്രിക് ഇന്ത്യയിലെത്തി. റേഞ്ച് റോവറിന്റെ ആഡംബരവും ഡിസൈൻ പാരമ്പര്യവും എതു ഭൂപ്രദേശങ്ങളിലും സഞ്ചരിക്കാൻ ശേഷിയും വൈദ്യുത സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന മോഡലാണിത്.

രണ്ട് 260 കിലോവാട്ട് വൈദ്യുത മോട്ടോറുകൾ ചേർന്ന് പരമാവധി 405 കിലോവാട്ട് പവറും 850 എൻ.എം ടോർക്കും നൽകും.

ഡബ്ല്യു.എൽ.ടി.പി മാനദണ്ഡപ്രകാരം 600 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുന്ന വാഹനത്തിൽ 118.5 കിലോവാട്ട് മണിക്കൂർ ബാറ്ററിയും 800 വോൾട്ട് സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. 350 കിലോവാട്ട് ഡി.സി ഫാസ്‌റ്റ്ചാർജർ ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ 22 മിനിറ്റ് മതിയാകും. വൈദ്യുത പവർ ട്രെയിനിനൊപ്പം റേഞ്ച് റോവറിന്റെ ഓൾ-ടെറൈൻ ശേഷിയും വാഹനത്തിനുണ്ട്.

പതിപ്പുകളും നിറങ്ങളും

സ്റ്റാൻഡേർഡ് വീൽബേസിൽ ഓട്ടോബയോഗ്രഫിയും ലോംഗ് വീൽബേസിൽ എസ്.വി., എസ്.വി അൾട്രാ, എസ്.വി ബ്ലാക്ക് പതിപ്പുകളും ലഭ്യമാകും. ബെൽഗ്രേവിയ ഗ്രീൻ, സാന്റോറിനി ബ്ലാക്ക്, വാരെസീൻ ബ്ലൂ നിറങ്ങളിൽ ലഭിക്കുന്ന പ്രത്യേക ഫസ്റ്റ് എഡിഷനിൽ ലൈറ്റ് ക്ലൗഡ് അൾട്രാഫാബ്രിക്സ് പി.യു, ക്വാഡ്രാറ്റ് ഇന്റീരിയർ എന്നിവയുമുണ്ട്. വ്യക്തിഗത ആഡംബര അനുഭവം ആഗ്രഹിക്കുന്നവർക്ക് റേഞ്ച് റോവർ ബെസ്പോക്ക്


എക്സ് ഷോറൂം വില – 2.5 കോടി മുതൽ 3.7 കോടി രൂപ വരെ
RELATED TOPICS: RANGE ROVER ELECTRIC, RANGE ROVER ELECTRIC INDIA, ELECTRIC SUV INDIA, RANGE ROVER EV, LUXURY ELECTRIC SUV


News ⏭️

Back to top button