പാചകത്തിന് മാത്രമല്ല, മഴക്കാലത്ത് തുണികളിലെ ദുർഗന്ധം ഒഴിവാക്കാനും അടുക്കളയിലെ ഈ സാധനങ്ങൾ മതി

പ്രതീകാത്മക ചിത്രം
മഴക്കാലം എത്തിയാൽ ഒരു സ്ഥിരം പ്രശ്നമാണ് അലക്കിയ വസ്ത്രങ്ങളിൽ നിന്ന് വരുന്ന ദുർഗന്ധം. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്തതും അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും കാരണം വസ്ത്രങ്ങൾ പൂർണമായി ഉണങ്ങാത്തതാണ് ദുർഗന്ധത്തിന് കാരണമാകുന്നത്. ഇത്തരത്തിൽ ഈർപ്പം നിലനിൽക്കുമ്പോൾ ബാക്ടീരിയയും ഫംഗസും വളരാൻ സാദ്ധ്യത കൂടും. ചില എളുപ്പവഴികളിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങൾ കൊണ്ടുതന്നെ വസ്ത്രങ്ങളിലെ ദുർഗന്ധം മാറ്റാൻ കഴിയും. വാഷിംഗ് മെഷിനീലോ, കൈകൊണ്ടോ അലക്കുമ്പോൾ ഇവ ചേർത്ത് കഴിഞ്ഞാൽ മുഷിഞ്ഞ ഗന്ധം മാറി പുതുമയുള്ള സുഗന്ധം ലഭിക്കാൻ സഹായിക്കും.
വിനാഗിരി: വാഷിംഗ് മെഷീനിൽ തുണി കഴുകുമ്പോൾ അവസാന റിൻസിൽ അരക്കപ്പ് വിനാഗിരി ചേർക്കുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കും.
ബേക്കിംഗ് സോഡ: ഡിറ്റർജന്റിനൊപ്പം ഒരു ചെറിയ അളവിൽ ബോക്കിംഗ് സോഡ ചേർക്കുന്നത് തുണികളിൽ പുതുമയുള്ള ഗന്ധം നിലനിർത്തും.
ഉണങ്ങിയ വസ്ത്രങ്ങൾ അടുക്കിവയ്ക്കുന്ന അലമാരയിൽ സിലിക്കാ ജെൽ പായ്ക്കറ്റുകളോ ഈർപ്പം വലിച്ചെടുക്കുന്ന പദാർത്ഥങ്ങളോ വയ്ക്കുന്നത് തുണികളിലെ മുഷിഞ്ഞ ഗന്ധത്തെ അകറ്റും.
English Summary
During the rainy season, clothes often develop a foul odor due to incomplete drying, high humidity, and microbial growth. Simple home remedies can combat this common problem. Adding half a cup of vinegar to the washing machine’s final rinse or a small amount of baking soda with detergent effectively eliminates stale smells. Additionally, placing silica gel packets or moisture absorbers in wardrobes helps keep dried
RELATED TOPICS: RAINY SEASON CLOTHES, CLOTHES SMELL REMOVAL, WHITE VINEGAR LAUNDRY, MONSOON LAUNDRY TIPS
News ⏭️


