കറന്റ് പോയോ? ഫ്രിഡ്ജിലെ പച്ചക്കറികൾ ചീഞ്ഞുപോകേണ്ട; ഇങ്ങനെ സൂക്ഷിച്ചാൽ ദിവസങ്ങളോളം കേടാവില്ല

പ്രതീകാത്മകചിത്രം
വീട്ടിൽ എപ്പോഴും പച്ചക്കറി വാങ്ങി സ്റ്റോർ ചെയ്ത് വയ്ക്കാറാണ് പതിവ്. എന്നാൽ ഇവ ഫ്രിഡ്ജിൽ വച്ചാലും ഇടയ്ക്കിടെ കറന്റ് പോകുന്നതും ശരിയായി സ്റ്റോർ ചെയ്യാത്തതും മൂലം ഇവ വേഗം ചീഞ്ഞുപോകുന്നു. തീവില കൊടുത്ത് വാങ്ങിയ പച്ചക്കറി ചീഞ്ഞുപോവാതെ ഫ്രഷായി എങ്ങനെ സൂക്ഷിക്കാമെന്ന് നോക്കിയാലോ?
ഇലക്കറികൾ
ഇലക്കറികൾ 1-2 ദിവസത്തിനകം പാചകം ചെയ്യുന്നതാണ് എപ്പോഴും നല്ലത്. മല്ലിയിലയും ചീരയും വേരോടെയാണെങ്കിൽ അൽപം വെള്ളത്തിൽ തണ്ടുകൾ ഇറക്കിവയ്ച്ചോ നനവുള്ള തുണിയിൽ പൊതിഞ്ഞോ സൂക്ഷിക്കാം.
ഉള്ളിയും വെളുത്തുള്ളിയും
ഉള്ളിയും വെളുത്തുള്ളിയും വായുസഞ്ചാരം നടക്കുന്ന വിധത്തിൽ സാധാരണ മുറിയുടെ ഊഷ്മാവിൽ വയ്ക്കുന്നതാണ് നല്ലത്. സവാളയും വെളുത്തുള്ളിയും അടുത്ത് വയ്ക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാൽ സവാളയും ഉരുളക്കിഴങ്ങും ഒരുമിച്ച് വയ്ക്കരുത്.
തക്കാളി
പച്ചത്തക്കാളി വാങ്ങിവയ്ക്കുന്നതാണ് നല്ലത്. ഇത് സാധാരണ മുറിയുടെ താപനിലയിൽ സൂക്ഷിക്കാം.
കിഴങ്ങുവർഗങ്ങൾ
കിഴങ്ങുവർഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. ഉരുളക്കിഴങ്ങ് പലരും ഫ്രിഡ്ജിൽ വയ്ക്കാറുണ്ട്. എന്നാൽ ഈർപ്പമില്ലാത്ത ഇരുണ്ട സ്ഥലത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നതാണ് നല്ലത്. പക്ഷേ ഉള്ളിയുടെ അടുത്തുവയ്ക്കരുത്. കാരണം ഇത് പെട്ടെന്ന് മുളച്ചുപോകാൻ കാരണമാകും.
പച്ചമുളക്
പച്ചമുളക് കൂടുതൽ ദിവസം കേടുകൂടാതെയിരിക്കാൻ അതിന്റെ ഞെട്ട് അടർത്തി മാറ്റുക. അതിനുശേഷം ഒരു പേപ്പറിൽ പൊതിഞ്ഞോ നല്ല വായുസഞ്ചാരമുള്ള പാത്രത്തിലോ ഇട്ടുവയ്ക്കാം.
RELATED TOPICS: VEGETABLE STORAGE, FRESH VEGETABLES, FRIDGE STORAGE TIPS, KITCHEN STORAGE, VEGETABLE PRESERVATION
News ⏭️


