NEWS
കനത്ത മഴ, മണ്ണിടിച്ചിൽ സാധ്യത: ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം ∙ കനത്ത മഴയുടെയും അതുമൂലം പമ്പയിലെ ജലനിരപ്പുയർന്നതിന്റെയും പശ്ചാത്തലത്തിൽ ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ദർശനത്തിനു ധാരാളം തീർഥാടകരെത്താറുണ്ട്. അങ്ങനെ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ അറിയിപ്പ്.ഓഗസ്റ്റ് 16 മുതൽ 21 വരെ ചിങ്ങമാസ പൂജകൾക്കായും 24 മുതൽ 28 വരെ ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായും നട തുറക്കുന്നുണ്ട്. അപ്പോൾ ഭക്തർക്ക് ദർശനനത്തിനെത്താം. നിലവിൽ അതിതീവ്ര മഴ തുടരുന്നതിനാലും മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലുമാണ് ബോർഡിന്റെ അഭ്യർഥന.
Fashion ⏭️


