NEWS

ആലുവയിൽ കാറിനകത്ത് യുവതി മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം


കൊച്ചി ∙ ആലുവയിൽ കാറിനകത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശിനി അനില തോമസിന്റെ മൃതദേഹമാണ് ആലുവ ചൂർണിക്കരയുള്ള ഫ്ളാറ്റിന്റെ കോമ്പൗണ്ടിൽ ഉപയോഗിക്കാതെ കിടന്നിരുന്ന കാറിന്റെ പിൻസീറ്റിൽ കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. 40കളിലാണ് പ്രായമെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം.ഫ്ളാറ്റിൽ മൂന്ന് മാസമായി അനില തോമസ് ഒറ്റയ്ക്കായിരുന്നു താമസം. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരന്റെ ഉപയോഗിക്കാതെ കിടന്ന കാറിന്റെ പിൻസീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. റോഡ് ടാക്സ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് കാർ ഏറെ നാളായി പാർക്കിങ് സ്ഥലത്ത് ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. അതിനാൽ ആരുടെയും ശ്രദ്ധ വണ്ടിയിലേക്ക് പോയിരുന്നില്ല.


Fashion ⏭️

Back to top button