LIFESTYLE

ഒരു തൈ മതി, വർഷങ്ങളോളം വിളവ് ലഭിക്കും; കൈനിറയെ സമ്പാദിക്കാൻ ഈ കൃഷിയാണ് നല്ലത്


പ്രതീകാത്മകചിത്രം

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് വളരെ അനുയോജ്യമായ ഒന്നാണ് പാഷൻ ഫ്രൂട്ട്. പ്രതിരോധശക്തി കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന വിറ്റാമിനുകളും നാരുകളും ധാരാളമടങ്ങിയ ഒരു ആരോഗ്യകരമായ പഴമാണ് ഇത്. ഇന്ന് മഞ്ഞ പാഷൻ ഫ്രൂട്ട് മാത്രമല്ല പർപ്പിൾ പാഷൻ ഫ്രൂട്ടും വിപണിയിൽ സുലഭമാണ്.

വീട്ടുവളപ്പിലോ ടെറസിലോ ഇത് കൃഷി ചെയ്യാം. നല്ല സൂര്യപ്രകാശവും ശക്തമായ പന്തലുമാണ് പ്രധാനമായി ഈ കൃഷിയ്ക്ക് വേണ്ടത്. വിത്തുമുളപ്പിച്ച തൈകളാണ് കൃഷി ചെയ്യാൻ നല്ലത്. മണ്ണും കുമ്മായവും മിക്സ് ചെയ്തുവേണം പാഷൻ ഫ്രൂട്ട് നടാൻ. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയിൽ മണ്ണും കുമ്മായവും ഇളക്കി ചേർത്ത് വേണം നടീൽ മിശ്രിതം തയ്യാറാക്കാൻ.

ചെടി നട്ട് ഒരാഴ്ചയ്ക്ക് ശേഷം ചാണകപ്പൊടിയും മേൽമണ്ണുമിട്ട് കുഴി നിറയ്ക്കുക. ചാണകത്തിനൊപ്പം കോഴി കാഷ്ഠവും ഇവയ്ക്ക് നല്ല വളമാണ്. മെയ് – ജൂൺ,​ സെപ്തംബർ – ഒക്ടോബർ മാസങ്ങളിലാണ് പാഷൻ ഫ്രൂട്ട് അധികമായി പൂവിടുന്നത്. തൈകൾ വളർന്ന് എട്ടുമാസം കഴിയുമ്പോൾ തണ്ടിന് മൂപ്പാകും. തണ്ട് മൂത്തുകഴിയുമ്പോഴാണ് പുഷ്പിച്ചുതുടങ്ങുക. നല്ല തൈകൾ നട്ടാൽ ഒരു ചെടിയിൽ നിന്ന് എട്ടുവർഷം വരെ മികച്ച വിളവ് ലഭിക്കും.

പാഷൻ ഫ്രൂട്ട് വള്ളിച്ചെടിയായതിനാൽ ശക്തമായ പന്തൽ നിർബന്ധമാണ്. വള്ളി വളരുന്നതിനനുസരിച്ച് പന്തലിലേക്ക് കയറ്റിവിടുക. കായകൾ നിലത്ത് തട്ടാതെ വളരാനും വിളവെടുപ്പ് എളുപ്പമാക്കാനും സഹായിക്കും. മണ്ണിൽ ആവശ്യത്തിന് ഈർപ്പം നിലനിർത്തുക. എന്നാൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. പഴം പൂർണമായി നിറം മാറി പാകമാകുമ്പോൾ പറിച്ചെടുക്കാം.

English Summary

The article provides guidance on cultivating passion fruit, ideal for Kerala’s climate, at home. It emphasizes the need for good sunlight, a strong trellis, specific soil preparation with lime, and organic fertilizers. Passion fruit flowers mainly in May-June and September-October, offering yields for up to eight years. Proper trellis support and moisture management are crucial for successful harvesting.
RELATED TOPICS: PASSION FRUIT, PASSION FRUIT FARMING, PASSION FRUIT CULTIVATION, KERALA FARMING, PROFITABLE FARMING


News ⏭️

Back to top button