LIFESTYLE

ഒറ്റ ചാർജിൽ 543 കിലോ മീറ്റർ റേഞ്ച്, കുറഞ്ഞ വിലയിൽ ഇ.വി, പുത്തൻ മോഡലുകളുമായി മാരുതി സുസുക്കി


പ്രതീകാത്മക ചിത്രം

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇലക്ട്രിക് വാഹന മേഖലയിലേക്ക് അൽപം വൈകിയാണ് പ്രവേശിച്ചത്. ഈ വർഷമാണ് കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്.യു.വിയായ ഇ-വിറ്റാര പുറത്തിറക്കിയത്. ആദ്യ ഇ.വിക്ക് ജനപ്രീതി നേടിയതോടെ കമ്പനിക്ക് ലഭിച്ച ആത്മവിശ്വാസം ചെറുതല്ല. ഇതോടെ കൂടുതൽ മോഡലുകൾ ഇ.വിയിലേക്ക് മാറ്റാൻ കമ്പനി പദ്ധതിയിട്ടിരുന്നു. ഇപ്പോഴിതാ വരും വർഷങ്ങളിൽ മാരുതി സുസൂക്കി പുറത്തിറക്കുന്ന ഇലക്ട്രിക് വാഹനത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം…

വൈ.എം.സി
ഇ-വിറ്റാരയ്ക്ക് ശേഷം മാരുതി അവരുടെ രണ്ടാമത്തെ ഇ.വിയുടെ പണിപ്പുരയിലാണ്. ഇ-വിറ്റാരയുടെ അതേ HEARTECT-e പ്ലാറ്റ്‌ഫോമിലാണ് വാഹനം പുറത്തിറങ്ങുന്നത്. വൈ.എം.സി എന്ന പേരിൽ അറിയപ്പെടുന്ന ഈ വാഹനം എം.പി.വി വിഭാഗത്തിലാണ് എത്തുക. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ വാഹനം 2026ന്റെ അവസാനമോ 2027ന്റെ തുടക്കമോ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കിയ കാരെൻസ് ക്ലാവിസ്, മഹീന്ദ്ര XEV 9S എന്നീ മോഡലുകളുമായാണ് വിപണിയിൽ മത്സരമുണ്ടാകുക. എസ്.യു.വിയുടെയും എം.പി.വിയുടെയും ഡിസൈൻ ഒരുപോലെ തോന്നിക്കുന്ന വിധത്തിലാണ് വാഹനത്തിന്റെ രൂപകൽപന. മുൻവശത്ത് അടച്ച ഗ്രിൽ, മിനുസമാർന്നതുമായ എൽ.ഇ.ഡി ഹെഡ്ലാമ്പുകൾ, എയ്‌റോ ഇൻസേർട്ടുകളുള്ള അലോയ് വീലുകൾ തുടങ്ങിയവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

വലിയ ടച്ച്സ്‌ക്രീൻ, വിശാലമായ ക്യാബിൻ, 360ഡിഗ്രി ക്യാമറ, ലെവൽ 2 അഡാസ്, വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് സീറ്റുകൾ, പവർഡ് സീറ്റുകൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, പനോരമിക് അല്ലെങ്കിൽ ഫിക്സഡ് ഗ്ലാസ് റൂഫ് തുടങ്ങിയ സവിശേഷതകളോടെ എംപിവി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-വിറ്റാരയിലെ അതേ ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഫ്രണ്ട്മൗണ്ടഡ് ഇലക്ട്രിക് മേട്ടോറും വൈ.എം.സിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 49 കിലോവാട്ട് ബാറ്ററി പായ്ക്ക് ഏകദേശം 440 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം 61 കിലോവാട്ട് ബാറ്ററി വേരിയന്റ് 543 കിലോമീറ്റർ വരെ റേഞ്ച് നൽകിയേക്കാം.
RELATED TOPICS: MARUTI SUZUKI EV, MARUTI SUZUKI 543 KM RANGE, MARUTI EV PRICE, ELECTRIC CAR INDIA, MARUTI SUZUKI ELECTRIC CAR


News ⏭️

Back to top button