LIFESTYLE

വീട്ടമ്മയായ ഭാര്യയ്ക്ക് പ്രതിമാസ ‘ശമ്പളം’ നൽകുന്ന ഭർത്താവ്; ചർച്ചയായി കുറിപ്പ്


വീട്ടുജോലി എന്നത് കായിക അധ്വാനം മാത്രമല്ല, അതിഭീകരമായ മാനസിക ഭാരം കൂടിയാണ്. കുടുംബത്തിലെ ഓരോരുത്തരുടെയും ആവശ്യങ്ങൾ മുൻകൂട്ടി അറിയുക, വീട്ടിലെ സാധനസാമഗ്രികൾ തീർന്നുപോകാതെ സൂക്ഷിക്കുക, കുടുംബാംഗങ്ങളുടെ വൈകാരികമായ വിഷമങ്ങൾ കേൾക്കുക, അന്തരീക്ഷം ശാന്തമായി നിലനിർത്തുക തുടങ്ങിയവയെല്ലാം ഒരു പ്രഫഷനൽ മാനേജരെപ്പോലെയാണ് അവർ ചെയ്യുന്നത്. എന്നാൽ, ‘അതൊക്കെ ഒരു ഭാര്യയുടെയും അമ്മയുടെയും കടമയല്ലേ’, ‘അവൾക്ക് വീട്ടിൽ എന്താണ് ജോലി?’ എന്ന ലളിതമായ ചോദ്യത്തിന് മുന്നിൽ ഈ അധ്വാനമെല്ലാം പലപ്പോഴും കാണതെ പോകുന്നു.ഒരു അമ്മയോ ഭാര്യയോ ഇല്ലാത്ത വീടിന്റെ പടി കടക്കുമ്പോൾ അനുഭവപ്പെടുന്ന ശൂന്യത, അവർ ഒരുക്കിയ സംരക്ഷണത്തിന്റെ അഭാവമാണ്. സ്നേഹത്തിന്റെയും ‘കടമ’യുടെയും പേരിൽ നിർവചിക്കപ്പെടുന്നതുകൊണ്ട് മാത്രം, പലപ്പോഴും ഈ അധ്വാനങ്ങൾക്ക് പണമോ വേണ്ടത്ര കൃതജ്ഞതയോ ലഭിക്കാറില്ല. ഈ പശ്ചാത്തലത്തിലാണ് ഒരു റെഡ്ഡിറ്റ് പോസ്റ്റ് വലിയൊരു ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുന്നത്.വൈറലായ റെഡ്ഡിറ്റ് പോസ്റ്റ്ഒരു റെഡ്ഡിറ്റ് ഉപയോക്താവ് തന്റെ മൂത്ത സഹോദരന്റെയും ഭാര്യയുടെയും സാമ്പത്തിക രീതികളെക്കുറിച്ച് പങ്കുവച്ച കുറിപ്പാണ് വൈറലായത്. സർക്കാർ ഉദ്യോഗസ്ഥനായ മൂത്ത സഹോദരൻ, വീട്ടമ്മയായ തന്റെ ഭാര്യയ്ക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക കൃത്യമായി നൽകുന്നു. ഇത് വീട്ടുചെലവുകൾക്കോ പലചരക്ക് സാധനങ്ങൾ വാങ്ങാനോ ഉള്ളതല്ല, മറിച്ച് അവൾ വീട്ടിൽ ചെയ്യുന്ന അധ്വാനത്തിനുള്ള അംഗീകാരവും അവളുടെ വ്യക്തിഗത ആവശ്യങ്ങൾക്കുള്ളതുമാണ്.‘എന്റെ സഹോദരൻ അവളുടെ വീട്ടുജോലിയെ അംഗീകരിച്ചുകൊണ്ട് എല്ലാ മാസവും ഒരു പ്രത്യേക തുക നൽകുന്നുണ്ടെന്ന് ഞാൻ അടുത്തിടെയാണ് അറിഞ്ഞത്. ഇതെല്ലാം സൗജന്യമായി ചെയ്യേണ്ടത് ഒരു ഭാര്യയുടെ കടമ മാത്രമായി അവൻ കാണുന്നില്ല’, പോസ്റ്റിൽ പറയുന്നു.‘ഇത്തരം ജോലികൾ ചെയ്യാൻ ഒരു വേലക്കാരിയെയോ പാചകക്കാരനെയോ ഹൗസ് മാനേജരെയോ നിയമിച്ചാൽ അവർക്ക് ശമ്പളം നൽകേണ്ടിവരും. അപ്പോൾ അതേ കാര്യങ്ങൾ പങ്കാളി ചെയ്യുമ്പോൾ മാത്രം എങ്ങനെയാണ് ആ അധ്വാനത്തിന്റെ മൂല്യം പൂജ്യമായി മാറുന്നത്?’, എന്ന് സഹോദരൻ ചോദിക്കുന്നു


Cinema ⏭️

Back to top button