BUSINESS
കോടികള്‍ വിലയുള്ള സമയം; ആഡംബര വാച്ചുകള്‍ക്ക് പൊന്നുംവില വരാനുള്ള കാരണം അറിയാം

Normal Watch Vs Luxury Watch: സാധാരണ വാച്ചും കോടികള്‍ വിലമതിക്കുന്ന ആഡംബര വാച്ചും കാണിക്കുന്നത് ഒരേ സമയം തന്നെയാണ്. എന്നാല്‍ റോലെക്സ് (Rolex), പടേക് ഫിലിപ്പ് (Patek Philippe), ആഡെമാര്‍സ് പിഗെ (Audemars Piguet), റിച്ചാര്‍ഡ് മില്‍ (Richard Mille) തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ വാച്ചുകള്‍ക്ക് കോടികള്‍ വിലമതിക്കുന്നതിന് പിന്നില്‍ ചില വ്യക്തമായ കാരണങ്ങളുണ്ട്. നൂറ്റാണ്ടുകളുടെ എഞ്ചിനീയറിംഗ് മികവും, മാസങ്ങളോ വര്‍ഷങ്ങളോ നീളുന്ന മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ഷിപ്പും നിങ്ങള്‍ അറിയാതെ പോകരുത്. സാധാരണക്കാര്‍ക്ക് ഇവ സ്വപ്‌നം കാണാന്‍ പോലും കഴിയില്ല. ആഡംബര വാച്ചുകളുടെ പിന്നിലെ വില- സാങ്കേതിക രഹസ്യങ്ങള്‍ അറിയാം.കോടികള്‍ വിലവരാനുള്ള പ്രധാന കാരണങ്ങള്‍അതിസങ്കീര്‍ണ്ണമായ നിര്‍മ്മാണമാണ് ആഡംബര വാച്ചുകളുടെ വില കുതിക്കാനുള്ള പ്രധാന കാവണം. സാധാരണ വാച്ചുകള്‍ ഫാക്ടറികളില്‍ മെഷീനുകള്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വന്‍തോതില്‍ നിര്‍മ്മിക്കുന്നു. എന്നാല്‍ ആഡംബര വാച്ചുകള്‍ വിദഗ്ദ്ധരായ വാച്ച് നിര്‍മ്മാതാക്കള്‍ (Watchmakers) സ്വന്തം കൈകള്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്.നൂറുകണക്കിന് ചെറു ഘടകങ്ങള്‍ കൈകള്‍ കൊണ്ട് കൂട്ടിയോജിപ്പിച്ചാണ് ഒരു വാച്ച് ഇവര്‍ നിര്‍മ്മിക്കുന്നത്. ഇതു തീര്‍ക്കാന്‍ മാസങ്ങളോ, വര്‍ഷങ്ങളോ എടുക്കാം. ഈ സങ്കീര്‍ണതകളാണ് വില കുതിക്കാനുള്ള കാരണം.സങ്കീര്‍ണ്ണമായ ഫീച്ചറുകള്‍ വെറുമൊരു വാച്ച് എന്നതിലുപരി ഇതില്‍ അടങ്ങിയിരിക്കുന്ന സാങ്കേതികവിദ്യയാണ് വിലയുടെ രഹസ്യം. ഇന്ന് ലോകത്ത് ഏറ്റവും മൂല്യമുള്ള വസ്തുക്കളില്‍ ഒന്ന് ഇത്തരം വാച്ചുകളാണ്. ഒരു ആഡംബര വാച്ചിലെ സങ്കീര്‍ണമായ ഫീച്ചറുകള്‍ അറിയാം. ടൂര്‍ബില്ലണ്‍ (Tourbillon): ഭൂഗുരുത്വാകര്‍ഷണം കാരണം വാച്ചിന്റെ കൃത്യതയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ തടയുന്ന സാങ്കേതികവിദ്യ. പെര്‍പെക്ച്വല്‍ കലണ്ടര്‍ (Perpetual Calendar): നൂറു വര്‍ഷത്തേക്ക് അധിവര്‍ഷം (Leap Year) അടക്കം തീയതിയും മാസവും കൃത്യമായി കാണിക്കുന്ന സംവിധാനം. മിനിറ്റ് റിപ്പീറ്റര്‍ (Minute Repeater): ചെറിയൊരു ബട്ടണ്‍ അമര്‍ത്തിയാല്‍ സമയം ശബ്ദരൂപത്തില്‍ കേള്‍പ്പിച്ചു തരുന്ന മെക്കാനിസം.വില വര്‍ധിപ്പിക്കുന്ന മറ്റു ഘടകങ്ങള്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വിലയേറിയ വസ്തുക്കളുടെ ഉപയോഗമാണ് വില വര്‍ധിപ്പിക്കുന്ന മറ്റൊരു കാര്യം. സ്വര്‍ണ്ണം, പ്ലാറ്റിനം, ടൈറ്റാനിയം, അപൂര്‍വ്വ ഡയമണ്ടുകള്‍, സ്‌ക്രാച്ച് വീഴാത്ത സാഫയര്‍ ക്രിസ്റ്റല്‍ ഗ്ലാസുകള്‍, ഉല്‍ക്കാവശിഷ്ടങ്ങള്‍ വരെ നീളുന്നു ഡയലുകളിലെ പ്രത്യേകതകള്‍.ഇത്തരം വാച്ചുകള്‍ വളരെ പരിമിതമായി മാത്രമേ കമ്പനികള്‍ നിര്‍മ്മിക്കുകയുള്ളു. പലപ്പോഴും ഇവ ലിമിറ്റഡ് എഡിഷന്‍ ആയിരിക്കും. ഇതും വില വര്‍ധിപ്പിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം പല പ്രമുഖ ബ്രാന്‍ഡുകളും ഒരു പ്രത്യേക മോഡലിന്റെ 5 അല്ലെങ്കില്‍ 10 എണ്ണം മാത്രമായിരിക്കും ലോകത്താകെ നിര്‍മ്മിക്കുക. വസ്തുക്കളുടെ ലഭ്യതക്കുറവും നിര്‍മ്മാണത്തിന് എടുക്കുന്ന സമയവുമാണ് ഇതിന് കാരണം. ഉല്‍പ്പാദനം കുറയുമ്പോള്‍ ഡിമാന്‍ഡും വിലയും സ്വാഭാവികമായും വര്‍ദ്ധിക്കുന്നു.സാധാരണ വാച്ചും ആഡംബര വാച്ചും: ഒരു താരതമ്യംഫീച്ചര്‍ സാധാരണ വാച്ച് (Regular Watch) ആഡംബര വാച്ച് (Luxury പ്രവര്‍ത്തനം (Mechanism)ക്വാര്‍ട്‌സ് (Quartz)- ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നുമെക്കാനിക്കല്‍ / ഓട്ടോമാറ്റിക് (ഗിയറുകളും സ്പ്രിംഗുകളും മാത്രം)നിര്‍മ്മാണം (Manufacturing)മെഷീനുകള്‍ വഴി വന്‍തോതില്‍ നിര്‍മ്മിക്കുന്നുമാസ്റ്റര്‍ വാച്ച് മേക്കേഴ്‌സ് കൈകൊണ്ട് നിര്‍മ്മിക്കുന്നുഉപയോഗിക്കുന്ന വസ്തുക്കള്‍ സ്റ്റീല്‍, പ്ലാസ്റ്റിക്, സാധാരണ ലെതര്‍പ്ലാറ്റിനം, സ്വര്‍ണ്ണം, ടൈറ്റാനിയം, ഡയമണ്ട്ആയുസ്സ് (Lifespan) ഏതാനും വര്‍ഷങ്ങള്‍ മാത്രംതലമുറകളോളം കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുംമൂല്യം (Resale Value) ഉപയോഗം കഴിയുമ്പോള്‍ വില കുറയുന്നു (Depreciating Asset)കാലക്രമേണ വില കൂടാന്‍ സാധ്യതയുണ്ട് (Investment Asset)ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ചുരുക്കത്തില്‍ സാധാരണ വാച്ചുകള്‍ വെറും സമയം മാത്രം കാണിക്കുമ്പോള്‍, ആഡംബര വാച്ചുകള്‍ കലയും, എഞ്ചിനീയറിംഗും, പാരമ്പര്യവും ആണ് പ്രദര്‍ശിപ്പിക്കുന്നത്. അതുകൊണ്ടാണ് അവയ്ക്ക് കോടികളുടെ മൂല്യം വരുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രവും, പാരമ്പര്യവുമുള്ള കമ്പനികളാണ് ആഡംബര വാച്ചുകള്‍ക്കു പിന്നില്‍. ഇവ പദവിയുടെയും, പ്രൗഢിയുടെയും അടയാളമായാണ്.
Read News


