LIFESTYLE
ഒരു കുടുംബത്തിൽ 83 ആളുകൾ! എല്ലാവർക്കും ഒറ്റ അടുക്കള; വഴക്കില്ല; ഈ ഒത്തൊരുമ കണ്ടുപഠിക്കണം

ഇന്ത്യയിലുടനീളം കൂട്ടുകുടുംബങ്ങൾ അവസാനത്തിന്റെ വക്കിലാണ്. അണുകുടുംബങ്ങൾ സാധാരണ ജീവിതരീതിയായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത്, ആന്ധ്രപ്രദേശിൽ നിന്നുള്ള ഒരു കുടുംബം ഒത്തൊരുമയുടെയും പാരമ്പര്യത്തിന്റെയും വിസ്മയകരമായ കഥയാണ് ലോകത്തിന് മുന്നിൽ തുറന്നു കാട്ടുന്നത്.ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലെ കുർലപ്പള്ളി ഗ്രാമത്തിലെ നാഗപ്പ കുടുംബമാണ്, തങ്ങളുടെ ആറ് തലമുറകളിലായി പരന്നുകിടക്കുന്ന 83 അംഗങ്ങളുമായി ഇന്നും ഒരേ മേൽക്കൂരയ്ക്കു കീഴിൽ സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത്. പരസ്പര ബഹുമാനത്തിന്റെയും പങ്കുവയ്ക്കലിന്റെയും അടിസ്ഥാനത്തിൽ ഇവർ നയിക്കുന്ന ജീവിതം ആധുനിക ഇന്ത്യയിലെ ഒരു വലിയ കൂട്ടുകുടുംബത്തിന്റെ അപൂർവവും അഭിമാനകരവുമായ ഉദാഹരണമാണ്.വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തതോടെയാണ് ഈ അസാധാരണ കുടുംബത്തിന്റെ കഥ ലോകശ്രദ്ധ ആകർഷിക്കുന്നത്. തലമുറകളായി ഒരുമിച്ച് താമസിക്കുന്ന ഈ കുടുംബത്തിലെ ഓരോ അംഗവും തങ്ങളുടെ വരുമാനം, ഭക്ഷണം, ദൈനംദിന വീട്ടുജോലികൾ, ജീവിതത്തിലെ പ്രതിസന്ധികൾ എന്നിവയെല്ലാം ഒരേ മനസ്സോടെ പങ്കിടുന്നു. ഭിന്നതകളില്ലാതെ, ഒത്തൊരുമയുടെ പുതിയ അധ്യായം രചിക്കുകയാണ് നാഗപ്പയുടെ തലമുറകൾ.അടുത്തടുത്ത നാല് വീടുകൾ, ഒരൊറ്റ കുടുംബംകുടുംബത്തിൽ അംഗബലം വർധിച്ചതോടെ സൗകര്യത്തിന് വേണ്ടി നാല് അടുത്തടുത്ത വീടുകളിലായാണ് കുടുംബാംഗങ്ങൾ താമസിക്കുന്നത്. എങ്കിലും പ്രവൃത്തിയിലും ചിന്തയിലും ഇവർ ഇപ്പോഴും ഒരൊറ്റ കുടുംബമായിത്തന്നെ പ്രവർത്തിക്കുന്നു. ഇവരുടെ ജീവിതം പരസ്പരം അത്രമേൽ കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. ഓരോരുത്തരുടെയും ദൈനംദിന ജീവിതച്ചെലവുകൾ ഒരുമിച്ച് കൈകാര്യം ചെയ്യുകയും, പ്രധാനപ്പെട്ട കുടുംബപരമായ തീരുമാനങ്ങൾ എല്ലാവരുടെയും അഭിപ്രായം അറിഞ്ഞ് കൂട്ടായി എടുക്കുന്നു.കുട്ടികൾ, മാതാപിതാക്കൾ, മുത്തശ്ശിമാർ, പ്രായമായ മുതിർന്നവർ എന്നിവരടങ്ങുന്ന ഈ വലിയ കുടുംബത്തിന്റെ കെട്ടുറപ്പ് ഓരോ തലമുറയും വളരെ ശ്രദ്ധയോടെയാണ് കാത്തുസൂക്ഷിക്കുന്നത്. ഇത്രയും വലിയ ഒരു വീട്ടിൽ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന പ്രായോഗിക വെല്ലുവിളികളെയും തർക്കങ്ങളെയും പരസ്പര ധാരണയിലൂടെയും വിട്ടുവീഴ്ചയിലൂടെയും ഇവർ മറികടക്കുന്നു. കുടുംബത്തോടുള്ള ശക്തമായ പ്രതിബദ്ധതയും സ്നേഹവും മാത്രമാണ് ഈ വിജയത്തിന് പിന്നിൽ.
Cinema ⏭️


